• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആർകെ നഗറിൽ പണം വിതരണം വ്യാപകം; പിന്നിൽ അണ്ണാഡിഎംകെ? കമ്മീഷൻ പിടികൂടിയത് 12.6 ലക്ഷം രൂപ

  • By Ankitha

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പേകുന്ന ആർകെ നഗറിൽ നിന്ന് 12.6 ലക്ഷം രൂപ പിടികൂടി. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയെ തുടർന്നാണ് പണം കണ്ടെത്തിയത്. വോട്ട് ലഭിക്കാൻ വേണ്ടി ജനങ്ങൾക്ക് ഒപിഎസ്- ഇപിഎസ് വിഭാഗം പണം എത്തിച്ചതെന്ന് ഡിഎംകെയും ദിനകരനും ആരോപിച്ചു.

ഇന്ത്യൻ ഉദ്യോഗസ്ഥരെ കുടുക്കാൻ ചാര സുന്ദരികൾ; പാകിസ്താന്റെ കള്ളക്കളി പൊളിച്ചടുക്കി ഇന്ത്യ

ആർകെ നഗറിലെ കുറുക്കുപേട്ടിലെ ഒരു ഫിസിയോ തെറാപ്പി സെന്ററിൽ നിന്നാണ് മതിയായ രേഖകളില്ലാതെ പണം പിടികൂടിയത്. വോട്ട് ലഭിക്കാനായി മണ്ഡലത്തിലെ ജനങ്ങൾ പണവും മറ്റു സാധനങ്ങളും നൽകുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന ഊർജിതമാക്കിയത്. ഡിസംബർ 21നാണ് ആർകെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.

ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; കാരണം വ്യക്തമാക്കി ശിവസേന

 ആർകെ നഗറിൽ പണം ഒഴുകുന്നു

ആർകെ നഗറിൽ പണം ഒഴുകുന്നു

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആർകെ നഗറിൽ പണമൊഴുക്കു തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടിക്കണക്കിന് രൂപയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ രേഖകളില്ലാത്ത 20 ലക്ഷം രൂപയാണ്​ വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെത്തിയിരുന്നു. ഇനിയും ആർകെ നഗറിൽ പണമൊഴുക്കു തുടരുമെന്നാണ് കണക്കുകൂട്ടൽ.

പണം വിതരണം ചെയ്യുന്ന ദൃശ്യം

പണം വിതരണം ചെയ്യുന്ന ദൃശ്യം

ആർകെ നഗറിൽ അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിക്കായി പണം വിതരണം ചെയ്തുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അണ്ണാഡിഎംകെ മുതിർന്ന നേതാവ് ഇ മധുസൂദനനാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ആർകെ നഗറിൽ വ്യാപകമായി പണം വിതരണം കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോഴും സമാന സംഭവങ്ങൾ ആരോപിക്കുകയാണ്. അന്ന് പ്രതി ടിടിവി ദിനകരൻ ആണെങ്കിൽ ഇത്തവണ‌ പ്രതി സ്ഥാനത്ത് അണ്ണാ ഡിഎംകൊണ്.

അറസ്റ്റിലായത് 15 പേർ

അറസ്റ്റിലായത് 15 പേർ

വോട്ടർമാർക്ക് പണം നൽകിയതിന് ഇന്നലെ മാത്രം( ഡിസംബർ 16) അറസ്റ്റിലായത് 15 പേരാണ്. കൂടാതെ 120 പേർ കരുതൽ തടങ്കലിലാണ്. ആർകെ നഗർ മണ്ഡലത്തിലെ തീരപ്രദേശമായ കൊരുക്കുപേട്ടിൽ പണം വിതരണം ചെയ്യാൻ ശ്രമിച്ചവരെ ഡിഎംകെ പ്രവർത്തകർ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു. ഇന്നലെ മാത്രം മണ്ഡലത്തില്‍ നിന്ന് പിടിച്ചെടുത്തത് 13 ലക്ഷം രൂപയാണ്. ഇതുവരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് 95 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

വ്യാപക ആക്രണം

വ്യാപക ആക്രണം

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആക്രമണങ്ങൾ അരങ്ങേറുന്നുണ്ട്. റവന്യൂ മന്ത്രിയുടെ കാർ പ്രചാരണത്തിനിടെ ടിടിവി അനുകൂലികൾ തകര്‍ത്തെന്ന് അണ്ണാ ഡിഎംകെ പ്രവർത്തകർ ആരോപിച്ചു. ജയ ടി വി റിപ്പോർട്ടർക്ക് ഡിഎംകെ പ്രവര്‍ത്തകരുടെ ആക്രണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ 9 നിരീക്ഷകരെയാണ് മണ്ഡലത്തില്‍ നിയോഗിച്ചിട്ടുണ്ട്. പുതുതായി ഉയർന്നു വരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിലെ പണച്ചെലവ് നിരീക്ഷിക്കുന്ന ഐആർഎസ് ഉദ്യോഗസ്ഥൻ വിക്രം ബത്ര ഉന്നതരുടെ യോഗം വിളിച്ചിട്ടുണ്ട്.

English summary
Election officials in Chennai have seized Rs 12.6 lakh unaccounted money from RK Nagar, where the by-poll will be held on 21 December.On a tip off the officials searched a physiotherapy centre at Tamil Nadu's Korukkupet, falling within the constituency and seized the amount from there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more