കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയെ അപമാനിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് കോടികള്‍?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് 1,400 കോടി രൂപ നല്‍കിയിയിരിയ്ക്കുകയാണെന്ന് ആംആദ്മിപാര്‍ട്ടി. നവംബര്‍ 24 നാണ് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടിയുടെ സ്ഥാനര്‍ത്ഥിയായ ഷാസിയ ഇല്‍മി ഒരു കമ്പനിയ്‌ക്കെതിരെ അപമാന പ്രചരണം നടത്താന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം മീഡിയസര്‍ക്കാര്‍.കോം എന്ന പോര്‍ട്ടല്‍ പുറത്ത് വിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ആംആദ്മി പാര്‍ട്ടിരംഗത്തെത്തിയത്.

AAP, Press, Meet

ഒരു കൂട്ടം മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ തുടര്‍ച്ചായി അപവാദപ്രചരണം നടത്തുന്നുവെന്നും ഇത്തരക്കാരെ നിയമപരമായി നേരിടുമെന്നുമാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്.

ആരോപണ വിധേയായ സ്ഥാനാര്‍ത്ഥിയ്ക്ക് എഎപി ക്ലീന്‍ ചിറ്റ് നല്‍കി. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ഇത് പാര്‍ട്ടിയെ മോശവത്ക്കരിയ്ക്കുന്നതിന് വേണ്ടിയാണെന്നുമാണ് പാര്‍ട്ടി പറയുന്നത്.

പോര്‍ട്ടലിനും ചില മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ മാനനഷ്ടത്തിനും മറ്റും പരാതി നല്‍കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ സത്യസന്ധരും നിഷ്‌കളങ്കരുമാണെന്നും അവരെ മോശക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എഎപി നേതാവ് യോഗേന്ദ്രയാദവ് പറഞ്ഞു.

English summary
The Aam Aadmi Party (AAP) on Sunday claimed that Rs 1,400 crore was distributed in some media houses to defame the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X