2.5 കോടി രൂപയുടെ ലംബോര്‍ഗിനി കത്തി നശിച്ചു
ദില്ലി: തെക്കന്‍ ദില്ലിയില്‍ 2.5 കോടി രൂപയുടെ ലംബോര്‍ഗിനി ഭാഗികമായി കത്തി നശിച്ചു. ബദാര്‍പൂര്‍ പ്രദേശത്താണ് രണ്ടരക്കോടി വിലമതിക്കുന്ന ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോ അഗ്‌നിക്കിരയായത്.
ബദാര്‍പൂര്‍ ഫ്‌ളൈ ഓവറിന് താഴെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറിന്റെ ഡ്രൈവര്‍ പരിക്കൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കാറിന്റെ പുറക് വശത്ത് നിന്നുമാണ് തീ കത്തിപ്പടര്‍ന്നത്. എണ്ണടാങ്കില്‍ നിന്നുമുണ്ടായ ചോര്‍ച്ചയാണ് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ യാഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താനായി കാര്‍ വിശദ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്.

സത്യപ്രകാശ് എന്ന വ്യവസായിയുടേതാണ് കാറെന്നാണ് റിപ്പോര്‍ട്ട്. 2013 ല്‍ ഉത്പാദനം നിര്‍ത്തിയ ഇറ്റാലിയന്‍ സൂപ്പര്‍ കാറാണ് ലംബോര്‍ഗിനി ഗല്ലാര്‍ഡോ.
ലംബോര്‍ഗിനിയുടെ ബെസ്റ്റ് സെല്ലിങ് കാര്‍ മോഡലായ ഗല്ലാര്‍ഡോ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകമൊട്ടാകെ 14,000 എണ്ണം വിറ്റഴിച്ചിരുന്നു.












Click it and Unblock the Notifications