കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി; 2019ല്‍ ഒരു നോട്ട് പോലും അച്ചടിച്ചില്ല

Google Oneindia Malayalam News

ദില്ലി: 2000 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിയതായി ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷം 2000ത്തിന്റെ ഒരു നോട്ട് പോലും പ്രിന്റ് ചെയ്തിട്ടില്ല. 2018 മുതല്‍ 2000 നോട്ടിന്റെ ഉപയോഗം കുറഞ്ഞുവരികയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഉപയോഗം തീരെ കുറഞ്ഞു.

rs

2018 മാര്‍ച്ചില്‍ 2000 ത്തിന്റെ 33632 ലക്ഷം നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം മാര്‍ച്ചില്‍ 32910 ലക്ഷമായി കുറഞ്ഞു. 2020 മാര്‍ച്ച് ആയപ്പോള്‍ വീണ്ടും കുറഞ്ഞ് 273938 ലക്ഷമായി എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Recommended Video

cmsvideo
secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam

2000 നോട്ടിന്റെ ഉപയോഗം കുറഞ്ഞ പശ്ചാത്തലത്തില്‍ 200, 500 രൂപാ നോട്ടുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. 2000 നോട്ടിന്റെ തുല്യമായ മൂല്യമുള്ള അത്രയും 500 രൂപാ നോട്ടുകള്‍ വിനിമയം ചെയ്യപ്പെടുന്നുണ്ട്. കൊറോണ വ്യാപിച്ചതോടെ പണത്തിന്റെ ഇടപാടുകള്‍ കുറഞ്ഞു. പണം വിപണിയിലേക്ക് എത്തുന്ന അളവ് താഴ്ന്നിട്ടുണ്ട്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പണലഭ്യതയില്‍ 23 ശതമാനം കുറവാണ് കൊറോണ കാലത്ത് സംഭവിച്ചിരിക്കുന്നതെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-20 സാമ്പത്തിക വര്‍ഷം 296695 നോട്ടുകള്‍ കണ്ടെത്തി. ഇതില്‍ 2000ത്തിന്റെ നോട്ടുകള്‍ 17020 എണ്ണമുണ്ടായിരുന്നു. 4.6 ശതമാനം കള്ളനോട്ടുകള്‍ കണ്ടെത്തിയത് റിസര്‍വ് ബാങ്കും ബാക്കി മറ്റു ബാങ്കുകളുമാണ് എന്നും ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

English summary
RS 2,000 Note not Printed In 2019-20: RBI Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X