മോദിയുടെ പ്രഖ്യാപനം പാഴ്വാക്ക്!! മനുഷ്യക്കടത്ത് സജീവം, ഉപയോഗിക്കുന്നത് 2000ത്തിന്റെ നോട്ടുകള്‍..
നോട്ട് നിരോധനം മനുഷ്യക്കടത്ത് മാഫിയയെ തളര്‍ത്തിയിട്ടില്ലെന്ന് നൊബേല്‍ സമ്മാന വിജയി കൈലാഷ് സത്യാര്‍ഥി
ഭോപ്പാല്‍: 500, 1000 രൂപയുടെ നോട്ടുകള്‍ രാജ്യത്തെ കള്ളപ്പണക്കാരെയും മറ്റ് അനധികൃത പ്രവൃത്തികള്‍ നടത്തുന്നവരെയും തകര്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഇപ്പോള്‍ പാഴ്വാക്കായിരിക്കുകയാണെന്ന് നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥി പറഞ്ഞു.
നോട്ട് നിരോധനം വന്നു രണ്ടു മാസം പിന്നിട്ടപ്പോള്‍ മനുഷ്യക്കടത്ത് സംഘം പഴയതുപോലെ തന്നെ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവരുമ്പോള്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള റാക്കറ്റുകള്‍ക്ക് ഇതു കൂച്ചുവിലങ്ങിടുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നെന്ന് സത്യാര്‍ഥി വ്യക്തമാക്കി. എന്നാല്‍ ഇത് തന്റേത് തെറ്റിദ്ധാരണയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവായെങ്കിലും പകരമിറങ്ങിയ 2000ത്തിന്റെ നോട്ടുകള്‍ മനുഷ്യക്കടത്ത് മാഫിയ ഇപ്പോള്‍ സജീവമായി ഉപയോഗിക്കുന്നതായി സത്യാര്‍ഥി ചൂണ്ടിക്കാട്ടി.

മനുഷ്യക്കടത്ത് നിയന്ത്രിക്കാനുള്ള ഒരു വഴി മാത്രമാണ് നോട്ട് നിരോധനം. എന്നാല്‍ അതുകൊണ്ടു മാത്രം ഇതു തുടച്ചുനീക്കാനാവില്ല-സത്യാര്‍ഥി വ്യക്തമാക്കി.

മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ രാജ്യത്ത് ശക്തമായ നിയമവ്യവസ്ഥ ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലവേലയ്ക്കെതിരേയും കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോളന് എന്ന നീക്കത്തിന് തുടക്കമിട്ട വ്യക്തിയാണ് സത്യാര്‍ഥി.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications