വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 1.34 കോടിയുടെ പുതിയ കറന്‍സി പിടിച്ചെടുത്തു
ചെന്നൈ: ചെന്നൈയില്‍ വീണ്ടും പുതിയ കറന്‍സികള്‍ പിടിച്ചെടുത്തു. വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കവെ 1.34 കോടി രൂപയുടെ പുതിയ നോട്ടുകളാണ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദേശത്തേക്ക് ഫോറിന്‍ കറന്‍സികള്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചെന്നൈ അണ്ണ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകല്‍ കണ്ടെടുത്തത്. 1.3 കോടി രൂപയുടെ പുതിയ 2,000 രൂപ നോട്ടിന്റെ കെട്ടുകളും കെട്ടുകളും 4.76 ലക്ഷം രൂപ വിലമതിക്കുന്ന 7,000 അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്നും ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച റവന്യൂ ഇന്റലിജന്‍സ് 12 ലക്ഷം വിദേശ സിഗരറ്റുകള്‍ പിടികൂടിയിരുന്നു. 1.63 കോടി രൂപ വിലമതിക്കുന്ന സിഗരറ്റ് തൂത്തുക്കുടി തുറമുഖം വഴി കടത്താന്‍ ശ്രമിക്കുവെ അധികൃതരുടെ പിടിയിലാവുകയായിരുന്നു. യുഎഇയില്‍ നിന്നാണ് സിഗരറ്റുകള്‍ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications