റോഡിലെ ഒരു വര്‍ഷത്തെ കൈക്കൂലി 22000കോടി

1200 ട്രക്ക് ഡ്രൈവര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. 60 ശതമാനം കേസുകളിലും കൈക്കൂലി നല്‍കാറുണ്ടെന്ന് കണ്ടെത്തി. കൈക്കൂലി വാങ്ങുന്നവരില്‍ 90 ശതമാനം പേരും പൊലീസുകാരും ഗതാതതവകുപ്പ് ജീവനക്കാരുമാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. ലുധിയാന, ദില്ലി, അഹമ്മദാബാദ്, ഇന്‍ഡോര്‍, മുംബൈ, കൊല്‍ക്കത്ത, വിജയവാഡ, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളിലെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടന്നത്.
കേസുകള്‍ പലതും കൈക്കൂലി കൊടുത്ത് റോഡില്‍ തന്നെ ഒതുക്കി തീര്‍ക്കുന്നതാണ് പതിവ്. ഓവര്‍ലോഡ് അല്ലാത്ത വാഹനങ്ങളെപ്പോലും ഓവര്‍ലോഡെന്ന് പറഞ്ഞ് തടഞ്ഞ് നിര്‍ത്തി കൈക്കൂലി ആവശ്യപ്പെടാറുണ്ട്. 12 ശതമാനം കേസുകളും ഇത്തരത്തിലുള്ളതാണ്. 77ശതമാനം പേരും പറയുന്നത് കൈക്കൂലി വാങ്ങാന്‍ വിരുതന്മാര്‍ പൊലീസുകാരാണെന്നാണ്. കൈക്കൂലി വാങ്ങാന്‍ മിടുക്ക് കാട്ടുന്നത് ഗതാഗാത ഉദ്യോഗസ്ഥരാണെനന് 73 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications