Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്കായി പുതിയ 25 ലക്ഷം രൂപ; ദുബായ് യാത്രക്കാരനെ എയര്‍പോര്‍ട്ടില്‍ പിടികൂടി

മുംബൈ: 25 ലക്ഷം രൂപയുമായി ദുബായിലേക്ക് വിമാനം കയറാന്‍ ശ്രമിച്ച യാത്രക്കാരനെ മുംബൈ വിമാനത്താവളത്തില്‍വെച്ച് എയര്‍ ഇന്റലിജന്‍സ് കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ ആരിഫ് എന്നയാളെ അറസ്റ്റ് ചെയ്തു. 25 ലക്ഷം രൂപ 52 കവറുകളിലാക്കി കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെട്ടികളില്‍ റെഡിമെയ്ഡ് ഉത്പന്നങ്ങളാണെന്നാണ് യാത്രക്കാരന്‍ പറഞ്ഞിരുന്നത്. എന്നാല്‍, വിശദമായ പരിശോധനയില്‍ ഓരോ പെട്ടിയില്‍ നിന്നും കവറുകള്‍ കണ്ടെടുക്കുകയായിരുന്നു. പിടികൂടിയവയെല്ലാം പുതിയ കറന്‍സി നോട്ടുകളായിരുന്നു. വിദേശത്ത് പ്രവാസികളില്‍ നിന്നും പഴയ കറന്‍സി വാങ്ങിയശേഷം ഇന്ത്യയിലെത്തി പുതിയവ കടത്തുകയായിരുന്നെന്നാണ് സൂചന.

arrest

വലിയതോതിലുള്ള കമ്മീഷനാണ് ഇത്തരക്കാര്‍ ഈടാക്കിയിരുന്നത്. ഇത്രയും പുതിയ നോട്ടുകള്‍ എവിടെനിന്നാണ് ലഭിച്ചതെന്നത് ദുരൂഹമാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും 43 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയും ബുധനാഴ്ച പിടികൂടിയിട്ടുണ്ട്. സൗദി, യുഎഇ, ഓസ്‌ട്രേലിയ കറന്‍സികളാണ് പിടികൂടിയത്. പഴയ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+