കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദരിദ്രയായി ജീവിച്ചു മരിച്ചു ;70 കാരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് രണ്ടു കോടി

  • By Pratheeksha
Google Oneindia Malayalam News

അജ്മീര്‍: ഇടുങ്ങിയ വാടകമുറിയില്‍ താമസിച്ച് അയല്‍വാസികളുടെ ശ്രുശ്രൂഷയില്‍ കഴിഞ്ഞ എഴുപതുകാരിയുടെ മരണശേഷം വീട്ടില്‍ നിന്ന് കണ്ടെത്തിയത് രണ്ടു കോടിയോളം രൂപയുടെ നിക്ഷേപ രേഖകള്‍. പലയിടത്തു നിന്നായി പണം ശേഖരിച്ചാണ് വയോധികയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിവിധ ബാങ്കുകളിലായി പണം നിക്ഷേപിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയത്.

അജ്മീറിലെ നുളള ബസാറിലെ ഇടുങ്ങിയ വാടകമുറിയിലാണ് കോടീശ്വരിയായ കനകലത താമസിച്ചിരുന്നത്. അയല്‍പക്കക്കാര്‍ നല്കുന്ന ഭക്ഷണവും വസ്ത്രവുമായിരുന്നു ഏക ആശ്രയം.ഒരുവര്‍ഷം മുന്‍പാണ് കനകലതയുടെ ഭര്‍ത്താവ് പ്രേംനാരായണ്‍ മരിച്ചത് .ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. കനകലത വീടിന്റ വാതില്‍ തുറക്കാതിരുന്നതു ശ്രദ്ധയില്‍പെട്ട അയല്‍ വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോളാണ് വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

lottery-money

വീട്ടിലെ കട്ടിലിനടിയില്‍ ഇരുമ്പുപെട്ടിയിലായിരുന്നു നിക്ഷേപ രേഖകള്‍ സൂക്ഷിച്ചിരുന്നത്. ഇതിനിടയ്ക്ക കനകലതയുടെ സമ്പാദ്യത്തെ കുറിച്ചറിഞ്ഞ് ഛത്തീസ്ഗഡ്ഡില്‍ നിന്നും മരുമകനെന്ന് അവകാശപ്പെട്ട യുവാവ് അജ്മീറിലെത്തിയിരുന്നു. പക്ഷേ യുവാവിനെ വിശ്വസിക്കാന്‍ ആരും തയ്യാറായില്ല. യുവാവിനെ ഇതിനു മുന്‍പ്കണ്ടിട്ടില്ലെന്നും അയല്‍വാസികള്‍ വ്യക്തമാക്കി. 2 കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ ബാങ്ക് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്

English summary
A 70-year-old woman, who lived on the alms from neighbours in her last days, died in Nullah Bazaar of Ajmer on Thursday. The neighbours collected money to perform her last rites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X