വീണ്ടും റെയ്ഡ്; 32 കോടിയുടെ പുതിയ നോട്ടുകളും 82 കിലോ സ്വര്‍ണവും പിടിച്ചെടുത്തു
ദില്ലി: കറന്‍സി നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന റെയ്ഡില്‍ 32 കോടി രൂപയുടെ പുതിയ കറന്‍സി നോട്ടുകളും 82 കിലോ സ്വര്‍ണവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആകെ 44 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇവയില്‍ 32 കോടിയുടേതാണ് പുതിയ കറന്‍സി നോട്ടുകളെന്ന് അധികൃതര്‍ അറിയിച്ചു.
ദില്ലി പോലീസ് ശനിയാഴ്ച രാത്രി ഒരു സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 13.65 കോടി രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. ഇവയില്‍ 2.6 കോടി രൂപയും പുതുതായി ബാങ്കില്‍ നിന്നും ലഭിച്ച കറന്‍സികളാണ്. കര്‍ണാടകയില്‍ നടത്തിയ റെയ്ഡില്‍ 5.7 കോടി രൂപ പിടിച്ചെടുത്ത വാര്‍ത്ത ദേശീയ മാധ്യമങ്ങളിലും ശ്രദ്ധനേടി. 32 കിലോ സ്വര്‍ണവും ഇവിടെനിന്ന് പിടികൂടി. കുളിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെടുത്തത്.

തമിഴ്‌നാട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 24 കോടി രൂപയാണ് കണ്ടെടുത്തത്. വെല്ലൂരിലെ ബിസിനസുകാരിനില്‍ നിന്നും 50 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. കറന്‍സി നിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ തോതില്‍ പണം പിടിച്ചെടുത്തത് ഇവിടെ നിന്നുമായിരുന്നു. ആദായനികുതി വകുപ്പ് പലസ്ഥലങ്ങളിലുമായുള്ള റെയ്ഡ് തുടരുകയാണ്.
കറന്‍സി നിരോധനത്തിനുശേഷം കള്ളപ്പണക്കാര്‍ക്ക് ബാങ്കുകള്‍ വഴി രഹസ്യമായി പുതിയ നോട്ടുകള്‍ ലഭിക്കുന്നതായാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും ബാങ്കുകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുകയാണ്.












Click it and Unblock the Notifications