കൊവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 4000 രൂപ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ദില്ലി; കൊവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ ആനുകൂല്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസം 4,000 രൂപയാണ് കുട്ടികൾക്ക് ലഭിക്കുക. കൂടാതെ കുട്ടികള്‍ക്ക് 23 വയസ് പൂര്‍ത്തിയാകുമ്പോള്‍ 10 ലക്ഷം രൂപയും ആയുഷ്മാന്‍ കാര്‍ഡ് മുഖേന ചികിത്സാ പരിരക്ഷയും സംവാദ് ഹെല്‍പ് ലൈന്‍ മുഖേന കൗണ്‍സിലിംഗും ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് ആയുഷ്മാൻ കാർഡ് വഴി ലഭ്യമാക്കുക. പിഎം കെയേഴ്സിന്റെ പാസ് ബുക്കും കുട്ടികൾക്ക് ലഭിക്കും.

കൊറോണ മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാധ്യമായ സഹായം നല്‍കാനുള്ള ചെറിയ ശ്രമമാണ് പി എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍. രാജ്യത്തെ ഓരോരുത്തരും അങ്ങേയറ്റം അനുഭാവപൂര്‍വം നിങ്ങളോടൊപ്പമുണ്ടെന്നതിന്റെ പ്രതിഫലനം കൂടിയാണിത്, പ്രധാനമന്ത്രി പറഞ്ഞു. താന്‍ പ്രധാനമന്ത്രിയായല്ല, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായാണ് സംസാരിക്കുന്നത്. മഹാമാരിക്കാലത്ത് ഏറ്റവും വേദനാജനകമായ വേര്‍പാടുകളെ ധീരമായി നേരിട്ടവരാണ് കുട്ടികൾ. മാതാപിതാക്കള്‍ക്ക് പകരമാകാന്‍ മറ്റാര്‍ക്കും കഴിയില്ല, പ്രധാനമന്ത്രി പറഞ്ഞു.
ഈ പ്രയാസമേറിയ കാലത്ത് ഭാരതമാതാവ് നിങ്ങള്‍ എല്ലാ കുട്ടികക്കൊപ്പമുണ്ട്. കുട്ടികള്‍ക്കായുള്ള പിഎം കെയേഴ്സ് വഴി രാജ്യം അതിന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
മഹാമാരിക്കാലത്ത് മനുഷ്യ കാരുണ്യത്തിന്റെ ഉദാഹരണങ്ങള്‍, പ്രത്യേകിച്ച് ദുരിതബാധിതരുടെ ക്ഷേമത്തിനായി ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍, പ്രധാനമന്ത്രി അനുസ്മരിച്ചു. കൊറോണ കാലത്ത് ആശുപത്രികള്‍ സജ്ജമാക്കുന്നതിനും വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ഇത്തരം സഹായങ്ങള്‍ വളരെയധികം സഹായകരമായിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ഇതുമൂലം അനേകം പേരുടെ ജീവന്‍ രക്ഷിക്കാനും അനേകം കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും കഴിഞ്ഞു.
നിരാശയുടെ ഏറ്റവുമിരുണ്ട കാലഘട്ടത്തില്‍ നാം നമ്മില്‍ തന്നെ വിശ്വസിക്കുന്നുവെങ്കില്‍ വെളിച്ചത്തിന്റെ ഒരു കിരണം തീര്‍ച്ചയായും ദൃശ്യമാകും. നമ്മുടെ രാജ്യം തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നിരാശ പരാജയമായി മാറാന്‍ അനുവദിക്കരുത്.. മുതിര്‍ന്നവരും അധ്യാപകരും പറയുന്നത് കുട്ടികൾ ഉൾക്കൊള്ളണം. പ്രതികൂല സാഹചര്യങ്ങളിലൊക്കെ ഇന്ത്യ അതിന്റെ ശക്തിയെ ആശ്രയിച്ചിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും യുവാക്കളെയും വിശ്വസിച്ചു. ഞങ്ങള്‍ പ്രത്യാശയുടെ കിരണമായി നില കൊണ്ടു, ലോകത്തിന് ഞങ്ങളെക്കുറിച്ച് ആശങ്കയുണ്ടായില്ല. അതേസമയം പ്രശ്നങ്ങൾ പരിഹാരം കണ്ടെത്താൻ സാധിക്കുന്ന ശക്തിയായി നമ്മൾ നിലകൊണ്ടു. ലോകത്തെ പലയിടങ്ങളിലേക്ക് വാക്സിനയച്ചു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ എന്ന നിലയിലാണ് നമ്മുടെ രാജ്യം മുന്നേറുന്നതെന്നും ലോകം പുതിയ പ്രത്യാശയോടും വിശ്വാസത്തോടും കൂടി നമ്മെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications