Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോയ്‌ലെറ്റില്‍ കൊടുക്കാന്‍ ചില്ലറയില്ല,ഒടുവില്‍ അഞ്ചു രൂപയ്ക്ക് ചെക്ക് എഴുതി നല്‍കി...

കൈയില്‍ പണമില്ലാത്ത ഒരാള്‍ പബ്ലിക്ക് ടോയ്‌ലെറ്റില്‍ നല്‍കിയ ചെക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മധുര: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സാധാരണ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ആവശ്യത്തിന് പണം ലഭിക്കാതിരുന്നതോടെ നമ്മുടെ പല കാര്യങ്ങളും അവതാളത്തിലായിരുന്നു. കൈയില്‍ പണമില്ലാത്ത ഒരാള്‍ പബ്ലിക്ക് ടോയ്‌ലെറ്റില്‍ നല്‍കിയ ചെക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തമിഴ്‌നാട്ടിലെ മധുരയിലെ പൊതുശൗചാലയത്തിലാണ് ഫീസായി നല്‍കേണ്ട അഞ്ചു രൂപ ചെക്കായി നല്‍കിയത്. ഈ ചെക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പലരും ഷെയര്‍ ചെയ്യുന്നു

പലരും ഷെയര്‍ ചെയ്യുന്നു

തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവമെന്ന് ചിത്രത്തിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ ആരു നല്‍കിയ ചെക്കാണന്നോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

അഞ്ച് രൂപയ്ക്ക് ചെക്ക് നല്‍കിയത് ആരാവും

അഞ്ച് രൂപയ്ക്ക് ചെക്ക് നല്‍കിയത് ആരാവും

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചെക്കാണ് പൊതുശൗചാലയത്തില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ചിത്രത്തില്‍ അക്കൗണ്ട് നമ്പറും മറ്റും അവ്യക്തമാക്കിയിട്ടുണ്ട്.

വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം

വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം

സംഭവം സത്യമാണോയെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ആരെങ്കിലും വെറുതെ തമാശയ്ക്ക് പോസ്റ്റ് ചെയ്തതാകാനും സാധ്യതയുണ്ട്.

ദേശീയ മാധ്യമങ്ങള്‍ വരെ ചിത്രം ഷെയര്‍ ചെയ്തു

ദേശീയ മാധ്യമങ്ങള്‍ വരെ ചിത്രം ഷെയര്‍ ചെയ്തു

എന്തായാലും പൊതുശൗചാലയത്തില്‍ നല്‍കിയ അഞ്ച് രൂപയുടെ ചെക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ദേശീയ മാധ്യമങ്ങളടക്കം ഈ ചെക്കിന്റെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+