കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയെ കൊല്ലാന്‍ 50 കോടി',ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്! നടുങ്ങി ബിജെപി, 50 ലക്ഷം വേറെ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
'മോദിയെ കൊല്ലാന്‍ 50 കോടി' വീഡിയോ കണ്ട് നടുങ്ങി BJP | Oneindia Malayalam

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എസ്പി സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന മുന്‍ സൈനികന്‍ കൂടിയായ തേജ് ബെഹദൂര്‍ വന്‍ വിവാദത്തില്‍. 50 കോടി ലഭിച്ചാല്‍ മോദിയെ കൊല്ലാമെന്ന് തേജ് ബഹാദൂര്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ബെഹദൂര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും അവസാന നിമിഷം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് 50 കോടി വീഡിയോ പുറത്തുവന്നിരിക്കുന്നത്.

<strong>'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി</strong>'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ബിജെപിയും രംഗത്തെത്തിയതോടെ യുപി രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. അതേസമയം തന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നാണ് ബെഹദൂറിന്‍റെ വിശദീകരണം.

വാരണാസിയില്‍

വാരണാസിയില്‍

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ മഹാഗഡ്ബന്ധന്‍ വാരണാസിയില്‍ ആദ്യം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ പ്രിയങ്ക മത്സരിച്ചിക്കേല്ലിന്ന് ഏറെ കുറേ ഉറപ്പായതോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.

നാടകീയ നീക്കം

നാടകീയ നീക്കം

ശാലിനി യാദവിനെയായിരുന്നു ആദ്യം സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ അതീവ നാടകീയമായിട്ടായിരുന്നു എസ്പി തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ സൈനികന്‍ കൂടിയായ തേജ് ബഹാദൂറിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

പത്രിക തള്ളി

പത്രിക തള്ളി

എന്നാല്‍ തേജ് ബഹദൂറിന്‍റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സേനയില്‍ നിന്ന് പുറത്തായതിന്റെ കാരണം 11 മണിക്കുള്ളില്‍ അറിയിക്കണമെന്ന് പറഞ്ഞ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.രേഖ സമര്‍പ്പിക്കാതായതോടെയാണ് തേജിന്‍റെ പത്രിക തള്ളിയത്.

സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

ഇതോടെ തേജ് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെയാണ് മോദിക്കെതിരായ തേജിന്‍റെ വീഡിയോ പുറത്തുവന്നത്.50 കോടി തന്നാല്‍ മോദിയെ കൊലപ്പെടുത്താമെന്നാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ തേജ് യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്. വീഡിയോ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

വ്യാജ വീഡിയോ

വ്യാജ വീഡിയോ

എന്നാല്‍ വീഡിയോ വ്യാജമാണെന്നാണ് യാദവ് പറയുന്നത്. പുറത്തുവന്ന വീഡിയോ താന്‍ കണ്ടിരുന്നു. തന്‍റെ സമ്മതമില്ലാതെ 2017 ലാണ് വീഡിയോ ചിത്രീകരിച്ചത്. 2017ല്‍ സൈന്യത്തിലെ ഭക്ഷണത്തെക്കുറിച്ച് പരസ്യമായി കുറ്റം പറഞ്ഞതിന് തന്നെ ബിഎസ്എഫില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഇതിനെതിരെ ജന്തര്‍ മന്ദിറില്‍ വച്ച് താന്‍ ധര്‍ണ നടത്തിയിരുന്നു.

പട്ടാളക്കാരന്‍

പട്ടാളക്കാരന്‍

അവിടെ വെച്ച് ഒരു പട്ടാളക്കാരനാണ് ഈ വിഡിയോ ഷൂട്ട് ചെയ്തത്. താന്‍ പട്ടാളക്കാരുടെ നിരവധി പ്രശ്നങ്ങള്‍ വീഡിയോയില്‍ തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ കുറിച്ച് താന്‍ ഒന്നും സംസാരിച്ചിട്ടില്ല. വീഡിയോ വ്യാജമാണ്.

50 ലക്ഷം ഓഫര്‍

50 ലക്ഷം ഓഫര്‍

വീഡിയോ ചിത്രീകരിച്ച പോലീസുകാരന്‍ തന്നെ ബന്ധപ്പെട്ടിരുന്നു. വീഡിയോ പുറത്തുവിടാതിരിക്കണമെങ്കില്‍ 50 ലക്ഷം വേണമെന്നാണ് ആവശ്യപ്പെട്ടത്. പണം തന്നില്ലേങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ താന്‍ അതിന് വഴങ്ങിയിരുന്നില്ല. ഇതോടെയാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കാന്‍ തുടങ്ങിയതെന്നും തേജ് ബഹാദൂര്‍ പറഞ്ഞു.

നടുക്കം രേഖപ്പെടുത്തി

നടുക്കം രേഖപ്പെടുത്തി

അതേസമയം സംഭവത്തില്‍ ബിജെപി നടുക്കം രേഖപ്പെടുത്തി. വാരണാസിയില്‍ എസ്പിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചയാള്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.

പുറത്താക്കിയത്

പുറത്താക്കിയത്

അതിര്‍ത്തിയില്‍ സൈന്യം അനുഭവിക്കുന്ന ദുരിതങ്ങളില്‍ മോദിയെ വിമര്‍ശിച്ചുകൊണ്ടാണ് തേജ് ബഹാദൂര്‍ ജാദവ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. പിന്നാലെ തേജ് ബഹദൂറിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

<strong>'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്</strong>'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്

English summary
rs 50 crore to kill modi, tej behadurs video out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X