Get Updates
Get notified of breaking news, exclusive insights, and must-see stories!

500, 1,000 രൂപ നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിച്ചു, എടിഎമ്മുകള്‍ ഉണ്ടാവില്ല

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത... രാജ്യത്ത് 500 രൂപ, 1,000 രൂപ നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നു

ദില്ലി: ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യത്ത് 500 രൂപയുടേയും 1,000 രൂപയുടേയും നോട്ടുകള്‍ മരവിപ്പിക്കാനാണ് തീരുമാനം. കൂടാതെ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണവും ഏര്‍പ്പെടുത്തും.

രണ്ട് ദിവസം രാജ്യത്ത് എടിഎമ്മുകള്‍ അടച്ചിടും. മന്ത്രിസഭ യോഗത്തിന് ശേഷം ആയിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യത്തെ കള്ളപ്പണം അവസാനിപ്പിക്കുന്നതിനുള്ള അതി ശക്തമായ നീക്കമാണിത്.

എന്താണ്

എന്താണ്

എടിഎമ്മുകളില്‍ നിന്ന് ഇനി പിന്‍വലിക്കാവുന്ന തുകയുടെ കാര്യത്തിലും കര്‍ശന നിയന്ത്രണമുണ്ടാവും. കുറച്ച് കാലത്തേയ്ക്ക് എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ വീതം മാത്രമേ പിന്‍വലിക്കാന്‍ പറ്റുകയുള്ളൂ.

കടലാസിന്‍റെ വില

കടലാസിന്‍റെ വില

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ക്ക് ഇനി മുതല്‍ കടലാസിന്റെ വില മാത്രമേ ഉണ്ടാവുകയുള്ളൂ. ജനങ്ങളുടെ കൈവശം ഉള്ള 500, 1,000 രൂ നോട്ടുകള്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി മാറ്റാം. ഇതിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കില്ല. ഡിസംബര്‍ 31 വരെ ഇതിന് സമയം ഉണ്ടാകും.

ഇളവ്

ഇളവ്

ആശുപത്രി തുടങ്ങിയ അടിയന്തര കാര്യങ്ങളില്‍ ഈ നിരോധനം ഒരു പ്രശ്‌നം ആകില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍, വിമാനത്താവളങ്ങള്‍, ശ്മശാനങ്ങള്‍ എന്നവിടങ്ങളില്‍ 72 മണിക്കൂര്‍ വരെ 500, 1,000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കും.

പുതിയ നോട്ടുകള്‍

പുതിയ നോട്ടുകള്‍

ആയിരത്തിന്റെ നോട്ടുകള്‍ ഇനി തിരിച്ചെത്തുകയേ ഇല്ല. പകരം അഞ്ഞൂറിന്‍റേയും രണ്ടായിരത്തിന്റേയും പുത്തന്‍ നോട്ടുകള്‍ ുടന്‍ പുറത്തിറക്കും. അതിന്‍റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

കള്ളപ്പണം

കള്ളപ്പണം

കണക്കില്ലാതെ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗമായിട്ടാണ് മോദി സര്‍ക്കാരിന്‍റെ നടപടിയെ വിലയിരുത്തുന്നത്. എന്നാല്‍ വന്‍ തോക്കുകള്‍ രക്ഷപ്പെട്ടേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

കള്ളനോട്ട്

കള്ളനോട്ട്

കള്ളപ്പണം മാത്രമല്ല, കള്ളനോട്ടുകളും ഇല്ലായ്മ ചെയ്യാന്‍ ഈ നടപടി സഹായകമാകും. ഏറ്റവും അധികം പ്രചരിക്കുന്നത് അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും കള്ളനോട്ടുകള്‍ ആണല്ലോ. ബാങ്കില്‍ എത്തിയാല്‍ ഇവ പിടിക്കപ്പെടുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+