Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് കത്തിച്ച മുന്‍മന്ത്രിയുടെ മകളുടെ കല്യാണം തുടങ്ങി, കല്യാണസാരിക്ക് 17കോടി, ആകെ ചെലവ് 500 കോടി!

ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കൂട്ടത്തിലെ അതിസമ്പന്നനാണ് കര്‍ണാടക സ്വദേശിയായ ഗാലി ജനാര്‍ദ്ദന റെഡ്ഡി. അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന റെയ്ഡില്‍ കുടുങ്ങാതിരിക്കാന്‍ വേണ്ടി ജനാര്‍ദ്ദന റെഡ്ഡി അഞ്ഞൂറ് കോടിയോളം രൂപയുടെ നോട്ടുകള്‍ കീറിയും കത്തിച്ചും നശിപ്പിച്ചു എന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു ആളുകള്‍ക്ക്.

Read Also: അഞ്ഞൂറും ആയിരവും കൂട്ടിയിട്ട് കത്തിച്ചു, ഒന്നും രണ്ടുമല്ല 500 കോടി! ആരാണീ കോടിക്കോടീശ്വരനായ മുന്‍ മന്ത്രി?

ഇപ്പോഴിതാ ഗാലി ജനാര്‍ദ്ദന റെഡ്ഡി ആളുകളെ വീണ്ടും ഞെട്ടിക്കുന്നു. ഇത്തവണ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് വിഷയം. നോട്ട് നിരോധനത്തില്‍ അന്തം വിട്ട് ആളുകള്‍ അന്നത്തത്തെ ഭക്ഷണം പോലും മുടങ്ങി നെട്ടോട്ടം ഓടുമ്പോള്‍ റെഡ്ഡിയുടെ മകളുടെ വിവാഹ ചടങ്ങുകള്‍ ബാംഗ്ലൂരിലെ പാലസ് റോഡില്‍ പൊടിപൊടിക്കുകയാണ്. ബ്രാഹ്മണിയുടെ വിവാഹത്തിന് ചെലവെത്രയെന്നോ വെറും 500 കോടി രൂപ!

കല്യാണസാരിയുടെ വില കേള്‍ക്കണോ

കല്യാണസാരിയുടെ വില കേള്‍ക്കണോ

ജനാര്‍ദ്ദന റെഡ്ഡി വിവാഹത്തിനായി മകള്‍ ബ്രാഹ്മണിക്ക് വാങ്ങിയ സാരിയുടെ വില മാത്രം 17 കോടിയാണ്. ആഭരണങ്ങള്‍ 90 കോടിയുടേതുണ്ട്. റെഡ്ഡി മകള്‍ക്ക് 17 കോടിയുടെ സാരി വാങ്ങിയതില്‍ അത്ഭുതമില്ലെന്ന് പറയുന്നവരും ഉണ്ട് കേട്ടോ. വിവാഹത്തിന്റെ ചെലവ് വെച്ച് നോക്കുമ്പോള്‍ ഇത് തീരെ കുറവാണ് താനും.

അഞ്ഞൂറ് കോടിയുടെ വിവാഹം

അഞ്ഞൂറ് കോടിയുടെ വിവാഹം

ബെംഗളൂരുവിലെ പ്രശസ്തമായ പാലസ് ഗ്രൗണ്ടിലാണ് ആഡംബര വിവാഹം. ആഡംബരം എന്ന് പറഞ്ഞാല്‍ പോര അത്യാഡംബരം എന്ന് തന്നെ പറയേണ്ടിവരും. ഒന്നും രണ്ടുമല്ല, അഞ്ഞൂറ് കോടി രൂപയാണ് റെഡ്ഡി മകളുടെ വിവാഹത്തിന് വേണ്ടി പൊടിക്കുന്നത്. വീഡിയോ രൂപത്തിലുള്ള വിവാഹ ക്ഷണക്കത്തിന് മാത്രം ലക്ഷങ്ങള്‍ പൊടിച്ചയാളാണ് റെഡ്ഡി.

ആഡംബരം അറ്റ് പീക്ക്

ആഡംബരം അറ്റ് പീക്ക്

പാലസ് ഗ്രൗണ്ടിലെ മുപ്പത്തിയാറേക്കര്‍ സ്ഥലത്താണ് വിവാഹത്തിന് വേദി ഒരുക്കിയിരിക്കുന്നത്. ബോളിവുഡില്‍ നിന്നും വന്ന കലാസംവിധായകര്‍ ഒരുക്കിയ വേദി സിനിമാരംഗങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. വിജയനഗര സാമ്രാജ്യത്തിലെ കൊട്ടാരത്തിന്റെ സെറ്റിട്ടത് പോലെ തോന്നും കല്യാണത്തിന്റെ വേദി കണ്ടാല്‍.

ഹെലി പാഡുകള്‍ 15

ഹെലി പാഡുകള്‍ 15

വിവാഹത്തില്‍ സംബന്ധിക്കുന്ന വി വി ഐ പികള്‍ക്ക് പറന്നിറങ്ങാന്‍ വേണ്ടി മാത്രം 15 ഹെലിപാഡുകളാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണം വിളമ്പാനായി ടിപ്പിക്കല്‍ കര്‍ണാടക ഗ്രാമങ്ങളാണ് സെറ്റിട്ട് വെച്ചിരിക്കുന്നത്. റെഡ്ഡി പഠിച്ച സ്‌കൂളും മറ്റും പാലസ് ഗ്രൗണ്ടില്‍ സെറ്റിട്ട് വെച്ചിട്ടുണ്ട്.

ആനമയിലൊട്ടകം

ആനമയിലൊട്ടകം

വ്യവസായ പ്രമുഖനായ രാജീവ് റെഡ്ഡിയാണ് ബ്രാഹ്മണിക്ക് വരന്‍. വിവാഹത്തിന് എന്തൊക്കെ ഉണ്ടാകും. ആനയുണ്ടാകും. കുതിരയുണ്ടാകും. രഥങ്ങളുണ്ടാകും. വിവാഹം കാണാനായി പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിലധികം വി വി ഐ പികളാകും. രാഷ്ട്രീയക്കാര്‍ മുതല്‍ സിനിമാക്കാര്‍ വരെ.

സിനിമാ താരങ്ങള്‍ ഇവര്‍

സിനിമാ താരങ്ങള്‍ ഇവര്‍

കന്നഡയിലെ പ്രമുഖ താരങ്ങള്‍ മാത്രമല്ല, ബോളിവുഡില്‍ നിന്നും ഷാരൂഖ് ഖാനും ആലിയ ഭട്ടം വരുണ്‍ ധവാനും അടക്കമുള്ളവരെത്തുന്നുണ്ടത്രെ. തമന്ന, പ്രിയാമണി, സ്‌നേഹ തുടങ്ങിയ നടിമാരും എത്തും. പ്രഭുദേവയുടെ ഡാന്‍സ് പ്രോഗ്രാമാണ് മറ്റൊരു സ്‌പെഷല്‍ ഐറ്റം.

ദിവസങ്ങള്‍ നീളുന്ന ആഘോഷം

ദിവസങ്ങള്‍ നീളുന്ന ആഘോഷം

ഞായറാഴ്ചയാണ് വിവാഹ ചടങ്ങുകള്‍ തുടങ്ങിയത്. ദിവസങ്ങളായിട്ടാണ് ചടങ്ങുകള്‍. ബുധനാഴ്ചയാണ് വിവാഹം. വെള്ളിയാഴ്ച വരെ ആഘോഷ പരിപാടികള്‍ നീളും. അനധികൃത ഖനനകേസില്‍ ശിക്ഷിക്കപ്പെട്ട ജനാര്‍ദ്ദന റെഡ്ഡി മകളുടെ വിവാഹത്തിനായി ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

ജനാര്‍ദ്ദന റെഡ്ഡി

ജനാര്‍ദ്ദന റെഡ്ഡി

കര്‍ണാടകയിലെ ബി ജെ പി നേതാവും മന്ത്രിയുമായിരുന്നു ഗാലി ജനാര്‍ദ്ദന റെഡ്ഡി. കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും പണക്കാരനായ നേതാവാണ് ജനാര്‍ദ്ദന റെഡ്ഡി. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി ജെ പി മന്ത്രിസഭയിലെ അംഗമായിരുന്നു. അനധികൃത ഖനനത്തിന് ജയിലില്‍ പോകേണ്ടി വന്നതോടെ റെഡ്ഡിയുടെ കഷ്ടകാലം തുടങ്ങി.

ആഡംബരം പുതുമയല്ല

ആഡംബരം പുതുമയല്ല

കോടിക്കോടീശ്വരനായ റെഡ്ഡിക്ക് ആഡംബരം പുതുമയല്ല. 15 കിലോ സ്വര്‍ണം കൊണ്ടുണ്ടാക്കിയ സിംഹാസനം. കിരീടം. സ്വന്തമായി പറക്കാന്‍ രുഗ്മിണി എന്ന് പേരുള്ള ഹെലികോപ്ടര്‍. ശരിക്കും ഒരു രാജാവായി ജീവിക്കുകയായിരുന്നു ജനാര്‍ദ്ദന റെഡ്ഡി. തിരുപ്പതി ക്ഷേത്രത്തിലേക്ക് 43കോടിയുടെ കിരീടമാണ് റെഡ്ഡി സംഭാവന ചെയ്തത്.

കഴിഞ്ഞില്ല ആഡംബരങ്ങള്‍

കഴിഞ്ഞില്ല ആഡംബരങ്ങള്‍

സ്വര്‍ണനൂലുകള്‍ കോര്‍ത്ത ഷര്‍ട്ടാണത്രെ റെഡ്ഡി ധരിച്ചിരുന്നത്. ഇതിന് ചെലവ് ഒന്നിന് 1 ലക്ഷം രൂപ. 13 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ദേഹത്ത്. സ്വര്‍ണക്കവറില്‍ പൊതിഞ്ഞ ബ്ലാക്ക്ബെറി ഫോണ്‍. കൊട്ടാരം പോലുള്ള വീട്ടില്‍ സ്വിമ്മിങ് പൂളും ബാറും 70 എംഎം സക്രീനും മസാജ് സെന്ററും.

സ്വര്‍ണം കൊണ്ടാണ് കളി

സ്വര്‍ണം കൊണ്ടാണ് കളി

വീട്ടിലെ പാത്രങ്ങള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, പൂജ സാധനങ്ങള്‍ എന്തിനധികം ബാത്ത്റൂം ഫിറ്റിങ്സ് വരെ സ്വര്‍ണം കൊണ്ടാണ് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. സിഗരറ്റ് വലിക്കാത്ത റെഡ്ഡിയുടെ വീട്ടില്‍ സ്വര്‍ണം കൊണ്ടുള്ള ആഷ്ട്രേയും ലൈറ്ററും. ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാനപ്പെട്ട വാര്‍ത്ത.

വിവാഹത്തിന് ബിജെപി ഇല്ല

വിവാഹത്തിന് ബിജെപി ഇല്ല

റെഡ്ഡിയുടെ മകളുടെ വിവാഹപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബി ജെ പി തങ്ങളുടെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത ഖനനവിവാദം മാത്രമല്ല, ബി ജെ പി സര്‍ക്കാര്‍ നോട്ട് നിരോധിച്ച സമയത്ത് റെഡ്ഡി ആഡംബര വിവാഹം നടത്തുന്നതും വിലക്കിന് കാരണമാണെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+