കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തും, വിതരണത്തിന് തിങ്കളാഴ്ച മുതൽ തുടക്കം

Google Oneindia Malayalam News

ദില്ലി: വനിത ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്കുളള ധനസഹായ വിതരണത്തിന്റെ രണ്ടാമത്തെ ഘഡു തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങും. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയുടെ ഭാഗമായിട്ടുളള സ്ത്രീകള്‍ക്കാണ് 500 രൂപ വീതം വിതരണം ചെയ്യുന്നത്. മാര്‍ച്ചില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് സ്ത്രീകള്‍ക്കുളള ധനസഹായം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഏപ്രില്‍ മുതലുളള മൂന്ന് മാസത്തേക്കാണ് 500 രൂപ വീതം ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ അധിക സഹായം വിതരണം ചെയ്യുന്നത്. മെയ് മാസത്തിലെ ഘഡുവാണ് തിങ്കളാഴ്ച മുതല്‍ സ്ത്രീകളുടെ അക്കൗണ്ടുകളിലെത്തുക.

Corona

ബാങ്കുകള്‍ സന്ദര്‍ശിച്ച് പണം പിന്‍വലിക്കുന്നതിന് ഗുണഭോക്താക്കള്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര് പുറപ്പെടുവിട്ടിട്ടുണ്ട്. ബാങ്കുകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി 5 ദിവസങ്ങളിലായാണ് പണം അക്കൗണ്ടുകളിലേക്ക് എത്തുക. ഫിനാന്‍സ് സര്‍വ്വീസ് സെക്രട്ടറി ദേബാഷിഷ് പാണ്ഡയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് വേണ്ടിയാണിതെന്നും ദേബാഷിഷ് പാണ്ഡ വ്യക്തമാക്കി.

പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉളളവര്‍ക്കാണ് മെയ് നാലിന് പണം ലഭിക്കുക. 2,3 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുകളിലേക്ക് മെയ് 5ന് പണം എത്തും. 4,5 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുകളിലേക്ക് മെയ് 6നും 6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് മെയ് എട്ടാം തിയ്യതിയും പണമെത്തും. 8,9 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് മെയ് പതിനൊന്നിനാണ് പണം എത്തുക.

അടിയന്തര ആവശ്യം ഉളളവര്‍ക്ക് പണം ഉടനെ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്നതാണ്. മെയ് 11ന് ശേഷം ഏത് ദിവസവും അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാം. ബാങ്കുകളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിനായി ആളുകള്‍ അടുത്തുളള എടിഎമ്മുകളോ റുപേ കാര്‍ഡുകളോ ബാങ്ക് മിത്ര വഴിയോ പണം പിന്‍വലിക്കണം എന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ചാര്‍ജുകള്‍ ഈടാക്കുന്നതല്ല.

English summary
Rs 500 would be credited to women Jan Dhan account holders from Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X