കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് പ്രഖ്യാപനം ഗെയിം ചേഞ്ചറാകും.... കര്‍ഷകര്‍ക്കുള്ള സഹായം മോദിയെ അധികാരത്തിലെത്തിക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ഷകര്‍ക്കുള്ള സഹായം മോദിക്ക് അനുകൂലമാകും | Oneindia Malayalam

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ച കാര്യങ്ങലാണ് പജറ്റില്‍ ഉള്ളതെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നായിരുന്നു പിയൂഷ് ഗോയലിന്റെ മറുപടി. എന്നാല്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ബിജെപിയുടെ ഭാവി നിര്‍ണയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബ്രോക്കറേജ് റിപ്പോര്‍ട്ടിലാണ് മോദി സര്‍ക്കാര്‍ വീണ്ടും വരാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് വിലയിരുത്തുന്നത്. ബിജെപി ഏതൊക്കെ മേഖലകളില്‍ മികവ് പുലര്‍ത്തുമെന്ന് ഇവര്‍ പറയുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

കര്‍ഷകര്‍ക്കുള്ള പാക്കേജ്

കര്‍ഷകര്‍ക്കുള്ള പാക്കേജ്

വര്‍ഷം 600 രൂപ കര്‍ഷകര്‍ക്ക് നല്‍കുന്ന രീതിയാണ് മോദി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടമായിട്ടാണ് ഇത് നല്‍കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതാണ് ബിജെപിയുടെ ഭാവി നിര്‍ണയിക്കുന്ന തീരുമാനമായിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇത് ബിജെപിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ള വോട്ടുകള്‍ കൂടി നേടി തരുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും ഉണ്ടെന്ന് സ്വിസ് ബ്രോക്കറേജ് യുബിഎസ് പറയുന്നു.

പ്രതിസന്ധികള്‍ എന്തൊക്കെ

പ്രതിസന്ധികള്‍ എന്തൊക്കെ

പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങളും, പശു സംരക്ഷണത്തിലെ അപാകതകളും ബിജെപിക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സാധ്യത ഇല്ലാതാക്കാന്‍ വരെ സാധ്യതയുണ്ട്. അതേസമയം രാജ്യത്ത് മോദി തരംഗം ഇല്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം ഒരു പാര്‍ട്ടിക്കും അനുകൂലമായി നില്‍ക്കുന്ന സാഹചര്യം ഇപ്പോള്‍ രാജ്യത്തില്ലെന്നും ഇവര്‍ പറയുന്നു.

ബിജെപി അധികാരത്തിലെത്തുമോ

ബിജെപി അധികാരത്തിലെത്തുമോ

ബിജെപി വീണ്ടും അധികാരത്തിലെത്തുമോ എന്ന് ഗ്രൗണ്ട് അനാലിസിസില്‍ നിന്ന് വ്യക്തമല്ലെന്ന് യുബിഎസ് പറയുന്നു. മോദിക്കോ ബിജെപിക്കോ ഒരാള്‍ പോലും മുന്‍തൂക്കം നല്‍കുന്നില്ല. അതേസമയം മോദിക്ക് ജനപ്രീതി മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹത്തിനുള്ള എതിരാളികളെല്ലാം താരതമ്യേന ദുര്‍ബലരായതിനാലാണ്. രാഹുല്‍ ഗാന്ധി ആ വിടവ് നികത്തി വരുന്നത് ബിജെപിക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മോദിക്കുള്ള വെല്ലുവിളി

മോദിക്കുള്ള വെല്ലുവിളി

കര്‍ഷകര്‍ക്കുള്ള ധനസഹായം മോദിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇത് കൃത്യമായി കര്‍ഷകരില്‍ എത്തുന്നുണ്ടോയെന്ന് ബിജെപിക്ക് തിരിച്ചറിയാന്‍ സാധിക്കണം. പട്ടികയില്‍ അനര്‍ഹര്‍ കയറി കൂടിയാല്‍ അത് ബിജെപിക്ക് തിരിച്ചടിയാവും. മികച്ച രീതിയില്‍ ധനസഹായം പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേന്ദ്രത്തിനുള്ള സാമ്പത്തിക പ്രതിസന്ധി ഈ പദ്ധതി താളം തെറ്റിക്കാന്‍ സാധ്യതയുണ്ട്.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

ബിജെപിയുടെ സീറ്റുകള്‍ കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ ഇപ്പോഴത്തെ ഭരണവിരുദ്ധ വികാരം അനുസരിച്ച് അത് 180 സീറ്റ് വരെ വന്നേക്കാം. ബിജെപി 180 സീറ്റില്‍ ഒതുങ്ങിയാല്‍ സഖ്യം ബാക്കിയുള്ള സീറ്റുകള്‍ നേടുക എന്നത് അസാധ്യമായ കാര്യമാണ്. എന്‍ഡിഎയിലെ ഭൂരിഭാഗം കക്ഷികളും ബിജെപിക്ക് എതിരാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അദ്ഭുതങ്ങള്‍ കാണിക്കാനല്ല യുപിയില്‍ വന്നത്, ഒറ്റരാത്രി കൊണ്ട് അത് പ്രതീക്ഷിക്കരുതെന്ന് പ്രിയങ്കഅദ്ഭുതങ്ങള്‍ കാണിക്കാനല്ല യുപിയില്‍ വന്നത്, ഒറ്റരാത്രി കൊണ്ട് അത് പ്രതീക്ഷിക്കരുതെന്ന് പ്രിയങ്ക

English summary
rs 6000 cash dole out may fetch votes for narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X