കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെഡി നേതാവിന്റെ കാറില്‍ നിന്നും 74 ലക്ഷം രൂപ കണ്ടെടുത്തു; ടിക്കറ്റ് വിറ്റുവെന്ന് ബിജെപി

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ പട്‌നയില്‍ ആര്‍ജെഡി നേതാവിന്റെ കാറില്‍ നിന്നും 74 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തത് വിവാദമാവുന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതിനെ പിന്തുടര്‍ന്ന് വലിയ രാഷ്ട്രീയ ആരോപണങ്ങളാണ് ഉയരുന്നത്. ഇത്ര വലിയ തുക കാറില്‍ കരുതിയിത് തെരഞ്ഞെടുപ്പ് ടിക്കറ്റ് വിലക്കു വാങ്ങാനാണെന്ന് ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദി ആരോപിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് പോസിറ്റീവ്അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് പോസിറ്റീവ്

ബീഹാറില്‍ തെരഞ്ഞെടുപ്പ്

ബീഹാറില്‍ തെരഞ്ഞെടുപ്പ്

243 മണ്ഡലങ്ങളിലേക്കാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 71 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 28 നാണ് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 3 നും മൂന്നാം ഘട്ടം 7 നും നടക്കും. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും. ൃഇതുവരേയും ഇരു സഖ്യങ്ങള്‍ക്കിടയിലും സീറ്റ് സംബന്ധിച്ച് ധാരണയായിട്ടില്ല. അതിനിടെയാണ് ബുധനാഴ്ച്ച ആര്‍ജെഡി നേതാവിന്റെ കാറില്‍ നിന്നും പൊലീസ് പണം കണ്ടെടക്കുന്നത്.

ആര്‍ജെഡി

ആര്‍ജെഡി

ആര്‍ജെഡി നേതാവ് സജ്ഞയ് സിംഗിന്റെ കാറില്‍ നിന്നാണ് പൊലീസ് തുക കണ്ടെത്തുന്നത്. ബുധനാഴ്ച്ച രാത്രി വൈകി നടത്തിയ പൊലീസ് വാഹന പരിശോധനക്കിടെയാണ് പണം ലഭിച്ചത്. ഗാന്ധി മൈതാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവര്‍ ഇത് സിംഗിന്റേതാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

സജ്ഞയ് സിംഗ് ഉണ്ടായിരുന്നില്ല

സജ്ഞയ് സിംഗ് ഉണ്ടായിരുന്നില്ല

എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് കാറില്‍ സജ്ഞയ് സിംഗ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ പട്‌നയില്‍ നിന്നുള്ള ഒരു സംഘം പൊലീസ് റോഹ്താസ് ജില്ലയിലെ സസാരാമിലേക്ക് പോയിരുന്നു. ഇവിടെ നിന്നുള്ള നേതാവാണ് സജ്ഞയ് സിംഗ്, ഹോട്ടല്‍ ബിസിനസ് നടത്തിവരികയാണ്. കാറിന്റെ ഉടമസ്ഥാവകാശം സജ്ഞയ് സിംഗിനായതിനാല്‍ തന്നെ ഇത് പരിശോധിക്കുന്നതിനായി പൊലീസ് എത്തിയിരുന്നുവെന്ന് റോഹ്താസ് പൊലീസ് സുപ്രണ്ട് സത്യബീര്‍ സിംഗ് പറഞ്ഞു.

സുശില്‍ കുമാര്‍ മോദി

സുശില്‍ കുമാര്‍ മോദി

എന്നാല്‍ പൊലീസ് പരിശോധനക്കെത്തിയ സമയത്ത് സജ്ഞയ് സിംഗോ കുടുംബാഗങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ആരോപണവുമായി സുശില്‍ കുമാര്‍ മോദി രംഗത്തെത്തുന്നത്. പഴയതിന് സമാനമായി ലാലു പ്രസാദിന്റെ പാര്‍ട്ടി വീണ്ടും വോട്ടെടുപ്പില്‍ സീറ്റ് കച്ചവടം നടത്തുകയാണെന്നാണ് സുശില്‍ കുമാര്‍ മോദിയുടെ ആരോപണം. കാറില്‍ നിന്നും തുക കണ്ടെടുത്തത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍ജെഡി സഖ്യം

ആര്‍ജെഡി സഖ്യം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ആര്‍ജെഡി സഖ്യം അധികാരത്തിലെങ്കിലും ബിജെപിയും ജെഡിയുവും കൈ കോര്‍ത്തതോടെ സഖ്യം അധികാരത്തില്‍ നിന്നും വീഴുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന് ആര്‍ജെഡി 55 സീറ്റാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വിജയം തേടി അധികാരത്തില്‍ തുടരുമെന് ആത്മവിശ്വാസത്തിലാണ് ബിജെപി-ജെഡിയു സഖ്യം.

മുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനംമുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനം

നടക്കുന്നത് വ്യാജപ്രചാരണം; മോട്ടോര്‍ വാഹനവകുപ്പ് നിയമം ലംഘിച്ച് പരിശോധന നടത്തുന്നില്ല; മന്ത്രിനടക്കുന്നത് വ്യാജപ്രചാരണം; മോട്ടോര്‍ വാഹനവകുപ്പ് നിയമം ലംഘിച്ച് പരിശോധന നടത്തുന്നില്ല; മന്ത്രി

English summary
Rs 74 Lakh Seized from Car of RJD Leader in bihar; BJP Alleges rjd saled poll tickets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X