കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎംസി ബാങ്കിലുള്ളത് 90 ലക്ഷത്തിന്റെ നിക്ഷേപം: നിക്ഷേപകന്‍ ഹൃദയാഘാതം മൂലം മരിച്ചു!!

Google Oneindia Malayalam News

മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് പ്രതിസന്ധിക്കിടെ ഒരാള്‍ കൂടി മരണമടഞ്ഞു. സഞ്ജയ് ഗുലാത്തി എന്ന 51കാരനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പിഎംസി ബാങ്ക് തട്ടിപ്പിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് മരണം സംഭവിക്കുന്നത്. പിഎംഎസി ബാങ്കിന്റെ ഓഷിവാര ബ്രാഞ്ചില്‍ കുടുംബാംഗങ്ങളുടെ പേരില്‍ 90 ലക്ഷത്തിന്റെ നിക്ഷേപമാണ് തപോര്‍വാല സ്വദേശിയായ സഞ്ജയ് ഗുലാത്തിയ്ക്കുണ്ടായിരുന്നത്.

'വേശ്യ പ്രയോഗം';ഫിറോസിനെ ഭിത്തിയിലൊട്ടിച്ച് സോഷ്യല്‍ മീഡിയ,നിയമനടപടി സ്വീകരിക്കുമെന്ന് ജസ്ല'വേശ്യ പ്രയോഗം';ഫിറോസിനെ ഭിത്തിയിലൊട്ടിച്ച് സോഷ്യല്‍ മീഡിയ,നിയമനടപടി സ്വീകരിക്കുമെന്ന് ജസ്ല

 90 ലക്ഷത്തിന്റെ നിക്ഷേപം

90 ലക്ഷത്തിന്റെ നിക്ഷേപം

മുന്‍ ജെറ്റ് എയര്‍വേയ്സ് ജീവനക്കാരനായ സഞ്ജയെ ഏപ്രിലാണ് പുറത്താക്കുന്നത്. സാമ്പത്തിക തട്ടിപ്പ് നടന്നതോടെറിസര്‍വ് ബാങ്ക് പിഎംസി അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് അ‌ക്കൗണ്ട് ഉടമകള്‍ പ്രതിഷേധം ആരംഭിച്ചത്. ഗുലാത്തിയുടെ കുടുംബത്തില്‍ നിന്ന് നാല് അക്കൗണ്ടുകളാണ് പിഎംസി ബാങ്കിലുണ്ടായിരുന്നത്. ഗുലാത്തിക്ക് പുറമേ ഭാര്യ, രക്ഷിതാക്കള്‍ എന്നിവരുടേതായി മൂന്ന് അക്കൗണ്ടുകളില്‍ നിന്നും ഇതോടെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം പ്രാബല്യത്തില്‍ വരികയായിരുന്നു.

മകന്റെ ചികിത്സ വെല്ലുവിളി

മകന്റെ ചികിത്സ വെല്ലുവിളി

ശാരീരിക വെല്ലുവിളി നേരിടുന്ന മകന്റെ ചികിത്സക്ക് വന്‍ തുക തന്നെ ദിവസം ആവശ്യമായി വരാറുണ്ടെന്നാണ് ബന്ധുവിന്റെ പ്രതികരണം. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ പണം പിന്‍വലിക്കാന്‍ കഴിയാതായതോടെ ഗുലാത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്തനായിരുന്നുവെന്നും ബന്ധുവായ രാജേഷ് ദുവാ പറയുന്നു.

 പ്രതിഷേധം കോടതിയില്‍

പ്രതിഷേധം കോടതിയില്‍


തിങ്കളാഴ്ച മുംബൈ ഫോര്‍ട്ട് പരിസരത്തെ കില്ലാ കോടതിയില്‍ നടന്ന പ്രതിഷേധത്തില്‍ സഞ്ജയ് ഗുലാത്തി പങ്കെടുത്തിരുന്നു. 200 ഓളം പിഎംസി ബാങ്ക് ഉടമകളാണ് മുംബൈ കോടതിയ്ക്ക് മുമ്പില്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. പിഎംസി ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ എച്ച്ഡിഐഎല്ലിന്റെ ഡയറ്കടര്‍മാരായ രാകേഷ് വാധവന്‍, സാരംഗ് വാധവന്‍, മുന്‍ പിഎംസി ബാങ്ക് ചെയര്‍മാന്‍ വാര്യം സിംഗ് എന്നിവരെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് പ്രതിഷേധക്കാരെത്തിയത്.

 ഭക്ഷണം കഴിക്കുമ്പോള്‍ മരണം സംഭവിച്ചു

ഭക്ഷണം കഴിക്കുമ്പോള്‍ മരണം സംഭവിച്ചു


പിഎംസി ബാങ്ക് തട്ടിപ്പിനെ തുട‍ര്‍ന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മുംബൈയില്‍ ദിവസങ്ങളായി സമരം നടന്നുവരികയാണ്. മുംബൈ കോടതിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ഭാര്യയോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരണമടയുകയായിരുന്നു. കോകിലാബെന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 പരിധി ഉയര്‍ത്തി

പരിധി ഉയര്‍ത്തി

പിഎംസി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി റിസര്‍വ് ബാങ്ക് 40000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഓരോ അക്കൗണ്ടില്‍ നിന്നും 40000 രൂപ വീതം പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിക്കുകയായിരുന്നു. പിഎംസി ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് ആറ് മാസത്തേക്ക് പിന്‍വലിക്കാവുന്ന തുക 25000 രൂപയാക്കി കുറച്ചത്. ആറ് മാസത്തേക്കാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. സെപ്തംബര്‍ 23ന് ഓരോ അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുക 1000 രൂപയാക്കിയിരുന്നു. ഇത് വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

English summary
Rs 90 lakh stuck in PMC Bank, ex-Jet Airways staffer dies of cardiac arrest after protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X