ഈ മന്ത്രിക്കെവിടുന്നാ ഇത്രയധികം പണം! മഹാരാഷ്ട്ര സഹകരണ മന്ത്രിയില്‍ നിന്ന് 91 ലക്ഷം പിടിച്ചെടുത്തു
ദേശ്മുഖിന്റെ ലോക് മംഗല്‍ ഗ്രൂപ്പില്‍ നിന്നുള്ള നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകള്‍ അടങ്ങിയ 91 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്
മുംബൈ: മഹാരാഷ്ട്ര സഹകരണ മന്ത്രിയില്‍ നിന്ന് 91 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം. മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ദേശ്മുഖിന്റെ ലോക് മംഗല്‍ ഗ്രൂപ്പില്‍ നിന്നുള്ള നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകള്‍ അടങ്ങിയ 91 ലക്ഷം രൂപയാണ് ഒസ്മാന മുനിസിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സംഭവത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പണം കണ്ടെത്തിയ സംഭവത്തോടെ മന്ത്രിയെ പിരിച്ചുവിടണമെന്ന ആവശ്യമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍സിപിയും ഉന്നയിക്കുന്ന ആവശ്യം. ഇതിന് പുറമേ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ബാങ്ക് ഇടപാടുകള്‍ പരിശോധിക്കണം
സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കണമെന്നാണ് സ്‌റ്റേറ്റ് യൂണിറ്റ് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആവശ്യപ്പെടുന്നത്.

മന്ത്രിയെ പുറത്താക്കണം
അനധികൃതമായി പണം കണ്ടെടുത്ത സംഭവത്തില്‍ മന്ത്രിയെ പുറത്താക്കണമെന്നും നിയമനടപടികള്‍ നേരിടണമെന്നുമാണ് സച്ചിന്‍ സാവന്ത് ഉന്നയിക്കുന്ന ആവശ്യം.

എല്ലാം ബിജെപി നേതാക്കള്‍ അറിഞ്ഞിരുന്നു!
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ബിജെപി നേതാക്കള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിനാല്‍ ബിജെപി നേതാക്കളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും സച്ചിന്‍ സാവന്ത് പറയുന്നു.

കള്ളപ്പണത്തിലും മുമ്പില്‍
രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കി ദിവസങ്ങള്‍ക്കം മഹാരാഷ്ട്ര എംഎല്‍എയുടെ സഹോദരന്റെ പക്കല്‍ നിന്ന് ആറ് കോടി രൂപ പിടിച്ചെടുത്തിരുന്നു. നിരോധിച്ച നോട്ടുകളായിരുന്നു പിടിച്ചെടുത്തത്.












Click it and Unblock the Notifications