കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമന്‍റെ ഇന്ത്യയിൽ പെട്രോൾ വില 93 രൂപ, രാവണന്റെ ലങ്കയിൽ 51: വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഇന്ധന വില വര്‍ധനവിനെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയിലേയും ശ്രീലങ്കയിലേയും പെട്രോള്‍ വില താരതമ്യം ചെയ്തുകൊണ്ടായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. "രാമന്‍റെ ഇന്ത്യയിൽ പെട്രോൾ വില 93 രൂപ, സീതയുടെ നേപ്പാളിൽ 53 രൂപ, രാവണന്റെ ലങ്കയിൽ 51 രൂപ". എന്നായിരുന്നു സ്വാമി ട്വിറ്ററില്‍ കുറിച്ചത്. മറ്റൊന്നും അദ്ദേഹം ഇതോടൊപ്പം എഴുതിയില്ലെങ്കിലും രാജ്യത്ത് പെട്രോള്‍ വില ഉയരുന്നതിൽ സുബ്രഹ്മണ്യൻ സ്വാമി സന്തുഷ്ടനല്ലെന്ന് വ്യക്തം.

subramanian-swamy

അതേസമയം, മെട്രോ നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ ആറാം ദിവസവും മാറ്റമില്ലതെ തുടരുകയാണ്. ദില്ലിയിലും മുംബൈയിലും പെട്രോൾ വില യഥാക്രമം 86.30 രൂപയും 92.86 രൂപയാണ്. , ദേശീയ തലസ്ഥാനത്ത് ഡീസലിന് ലിറ്ററിന് 76.48 രൂപയും മുബൈയില്‍ 83.30 രൂപയുമാണ്. നാല് മെട്രോകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്മെൻറ് സെസ് ഏർപ്പെടുത്തിയതിന് ശേഷം ഇന്ധന വില വർധനയ്ക്കുള്ള ആശങ്കയുണ്ടായിരുന്നെങ്കിലും വില ഉയരില്ലെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായത്.

ഡീസല്‍ ലിറ്ററിന് നാല് രൂപയും പെട്രോളിന് രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തണമെന്നാണ് ബജറ്റിലെ പ്രധാന നിര്‍ദേശം. ഇറക്കുമതി തീരുവ കുറവ് വരുത്തുന്നതോടെ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ലെന്നാണ് വിശദീകരണം.

കേന്ദ്ര ബജറ്റ്; ഇപിഎഫിലെ അധികവിഹിതത്തിനും യുലിപിലെ നിക്ഷേപത്തിനുമാണ്‌ ആദായനികുതി, ലക്ഷ്യം വരുമാനംകേന്ദ്ര ബജറ്റ്; ഇപിഎഫിലെ അധികവിഹിതത്തിനും യുലിപിലെ നിക്ഷേപത്തിനുമാണ്‌ ആദായനികുതി, ലക്ഷ്യം വരുമാനം

Recommended Video

cmsvideo
Samyukta Kisan Morcha announces nationwide roadblock on February 6

English summary
Rs 93 in ram's India, 51 in Ravana's Lanka: Subramanian Swamy dissatisfaction with fuel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X