ആര്‍എസ്എസ്സിന് കാക്കി ട്രൗസര്‍ വേണ്ട?
നാഗ്പൂര്‍: കേഡര്‍ സ്വഭാവമുള്ള ഒരു സംഘടനക്ക് അവരുടെ യൂണിഫോമിന്റേ പേരില്‍ ഏറെ പഴ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ആര്‍എസ്എസ്സിന് മാത്രമാണ്. കാക്കി ട്രൗസറും വെളുത്ത ഷര്‍ട്ടും തൊപ്പിയും വടിയും. ബാക്കിയെല്ലാം സഹിക്കാം പക്ഷേ കാക്കി ട്രൗസര്‍... അത് ഇത്തിരി പ്രശ്നമാണെന്ന് ചില ആര്‍എസ്എസ്സുകാര്‍ തന്നെ അടക്കം പറഞ്ഞിരുന്നു.
എന്നാല്‍ അടക്കം പറച്ചിലുകള്‍ ഇപ്പോള്‍ ഉന്നത തല ചര്‍ച്ച വരെ ആയിരിക്കുന്നു. ആര്‍എസ്എസിന്റെ യൂണിഫോമില്‍ നിന്ന് കാക്കി ട്രൗസര്‍ ഒഴിവാക്കുന്ന കാര്യം ഇപ്പോള്‍ ദേശീയ നേതൃത്വം തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നുണ്ട്.

കാക്കി ട്രൗസര്‍ കാരണം പുതു തലമുറയിലെ കുട്ടികള്‍ ശാഖകളില്‍ ചേരാന്‍ വിമുഖത കാണിക്കുന്നുണ്ടെന്നാണ് ഒരു പക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇത്രയും കാലമായി തുടര്‍ന്നു വരുന്ന യൂണിഫോം മാറ്റേണ്ടതില്ല എന്നാണ് എതിര് പക്ഷം പറയുന്നത്. എന്തായാലും തല്ക്കാലം ഇതില്‍ തീരുമാനമെടുക്കുന്നില്ല എന്നാണ് മുതിര്‍ന്ന ആര്‍എസ് നേതാവ് രവീന്ദ്ര ജോഷി അറിയിച്ചത്.
ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനിടെ ഈ കാര്യം വീണ്ടും ചര്‍ച്ചയാകാനും എല്ലാവരും അംഗീകരിക്കുകയാണെങ്കില്‍ കാക്കി ട്രൗസര്‍ ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്നും രവീന്ദ്ര ജോഷി പറയുന്നു. എന്തായാലും അടിയന്ത പ്രാധാന്യം അര്‍ഹിക്കുന്നതല്ല ഈ ട്രൗസര്‍ പ്രശ്നം എന്നാണ് ആര്‍എസ് നേതൃത്വം വിലയിരുത്തുന്നത്. നിക്കറിടുന്നത് പുതു തലമുറക്ക് മോശമായ കാര്യമാണെന്ന് ആര് എസ് എസ് ഔദ്യോഗികമായി അംഗീകരിക്കുന്നുമില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications