ഗര്‍ഭസ്ഥ ശിശുക്കളെ സംസ്‌കാരം പഠിപ്പിക്കണം; ഡോക്ടര്‍മാരോട് ആര്‍എസ്എസ് അനുബന്ധ സംഘടന
ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിന് 500 വാക്കുകള്‍ വരെ പഠിക്കാന്‍ കഴിയും എന്നണ് മാധുരി മറാഠെ അവകാശപ്പെടുന്നത്. സംവര്‍ദ്ധിനി ന്യാസിന്റെ ദേശീയ സംഘടനാ സെക്രട്ടറിയാണ് മാധുരി

ന്യൂദല്‍ഹി: ഗര്‍ഭിണികള്‍ക്കായി ഗര്‍ഭ സംസ്‌കാരം എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ച് ആര്‍ എസ് എസ് അനുബന്ഘ സംഘടന. ആര്‍ എസ് എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുമായി ബന്ധമുള്ള സംവര്‍ദ്ധിനി ന്യാസ് ആണ് വിചിത്രമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
'ഗര്‍ഭ സംസ്‌കാരം' എന്ന പേരില്‍ ഒരു കാമ്പെയ്ന്‍ ആരംഭിച്ചതായി സംവര്‍ദ്ധിനി ന്യാസ് ദേശീയ സംഘടനാ സെക്രട്ടറി മാധുരി മറാത്തെ പറഞ്ഞു. ഗൈനക്കോളജിസ്റ്റുകള്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, യോഗ പരിശീലകര്‍ എന്നിവര്‍ ആണ് കാമ്പെയ്ന്‍ നടത്തുന്നത്.
ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികള്‍ക്ക് സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനായി ഗര്‍ഭകാലത്ത് ഗീത, രാമായണം, യോഗാഭ്യാസം എന്നിവ ഉള്‍ക്കൊള്ളുന്ന പരിപാടിയാണ് സംവര്‍ദ്ധിനി ന്യാസ് ആസൂത്രണം ചെയ്യുന്നത്. ഇത് ഗര്‍ഭാവസ്ഥ തൊട്ട് രണ്ട് വയസുവരെയുള്ള കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടുള്ളതായിരിക്കും.
ഇത് പ്രകാരം ഗര്‍ഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് 500 വാക്കുകള്‍ വരെ പഠിക്കാന്‍ കഴിയും എന്ന് മാധുരി മറാഠെ അവകാശപ്പെട്ടു. ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിന് സംസ്‌കാരവും മൂല്യങ്ങളും പഠിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്ന പദ്ധതി വികസിപ്പിക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത് എന്നും മാധുരി മറാഠെ കൂട്ടിച്ചേര്‍ത്തു.
സംവര്‍ദ്ധിനി ന്യാസ് ഈ കാമ്പെയ്നിന് കീഴില്‍ കുറഞ്ഞത് 1000 സ്ത്രീകളെയെങ്കിലും ഭാഗമാക്കാന്‍ പദ്ധതിയിടുന്നതായി മാധുരി മറാഠെ പറഞ്ഞു. ഇതിന്റെ ഭാഗമായി ഞായറാഴ്ച ജെ എന്‍ യുവില്‍ സംവര്‍ദ്ധിനി ന്യാസ് സംഘടിപ്പിച്ച ശില്‍പശാലയില്‍ ദല്‍ഹി എയിംസില്‍ നിന്നുള്ള നിരവധി ഗൈനക്കോളജിസ്റ്റുകള്‍ പങ്കെടുത്തു.












Click it and Unblock the Notifications