കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഹൈക്കമ്മീഷണറെ ആര്‍എസ്എസ് ഇഫ്താര്‍ പാര്‍ട്ടിയില്‍നിന്നും ഒഴിവാക്കി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുസ്ലീം വിഭാഗത്തെ കൈയ്യിലെടുക്കാനായി ആര്‍എസ്എസ്സിന്റെ നേതൃത്വത്തിലുള്ള മുസ്ലീം രാഷ്ട്രീയ മഞ്ച് നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്നും പാക്കിസ്ഥാന്‍ ഹൈക്കീമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ ഒഴിവാക്കി. കാശ്മീരില്‍ കഴിഞ്ഞദിവസം ലഷ്‌കര്‍ ഇ തൊയ്ബ നടത്തിയ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ലഷ്‌കര്‍ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന രീതിയില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. മൂന്നുവര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയെ അരക്ഷിതമാക്കാനുള്ള അയല്‍രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചിരുന്നു.

rss-rashtriya-swam-sevak

ഇന്ത്യയെ വെറുത്താണ് പാകിസ്ഥാനിലെ കുട്ടികള്‍ ദേശീയത പഠിക്കുന്നതെന്ന് മുന്‍ പാക് മന്ത്രി ഹിനറബ്ബാനിഇന്ത്യയെ വെറുത്താണ് പാകിസ്ഥാനിലെ കുട്ടികള്‍ ദേശീയത പഠിക്കുന്നതെന്ന് മുന്‍ പാക് മന്ത്രി ഹിനറബ്ബാനി

ആക്രമണത്തെക്കുറിച്ചും മറ്റുള്ള പ്രശ്‌നത്തെക്കുറിച്ചും ചര്‍ച്ച ചെയ്ത് പരിഹാരം കാണാവുന്നതാണ്. ഇപ്പോള്‍ ഒപ്പമിരുന്ന് ഇഫ്താര്‍ പാര്‍ട്ടി ആസ്വദിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പാക് ഹൈക്കമ്മീഷണറുടെ മറുപടി. ഹൈക്കമ്മീഷണറുടെ മറുപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് നേതാവ് മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള ശരിയായ ബന്ധമാണ് തങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഓരോ തവണ പാക്കിസ്ഥാനുമായി അടുക്കാന്‍ ശ്രമിക്കുമ്പോഴും രാജ്യത്തിനെതിരെ ആക്രമണം നടത്തുകയായിരുന്നു അവരുടെ മറുപടി. അതുകൊണ്ടുതന്നെ ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്നും പാക് ഹൈക്കമ്മീഷണറെ ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
RSS-affliate, Muslim Rashtriya Manch, drops Pak envoy from iftar event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X