കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുത്തോല്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല, നടപടിയെടുക്കണമെന്ന് ആര്‍എസ്എസ്

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: ഗോവധം മാത്രമല്ല പശുത്തോല്‍ ഉപയോഗിച്ചുള്ള ഒരു ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പാടില്ലത്രേ. പ്രശസ്ത ഓണ്‍ലൈന്‍ വസ്ത്രവ്യാപാരികളായ മിന്ത്ര ഡോട്ട് കോമിനെതിരെ ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുകയാണ്. പശുത്തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷൂ വില്‍പ്പനയ്ക്കുവെച്ചതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് മിന്ത്ര ഡോട്ട് കോമിനെതിരെ തിരിഞ്ഞത്. ആര്‍എസ്എസ് അനുഭാവിയുടെ ട്വിറ്ററിലാണ് ഇങ്ങനെയൊരു ആരോപണം ഉള്ളത്‌.

സര്‍ക്കാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. ട്വിറ്ററിലൂടെയാണ് ആര്‍എസ്എസ് മറ്റൊരു പ്രശ്‌നത്തിന് തിരികൊളുത്തിയിരിക്കുന്നത്. പശുത്തോല്‍ കൊണ്ട് നിര്‍മ്മിച്ച ഷൂസ് വില്‍പ്പനയ്‌ക്കെത്തിച്ച് കമ്പനി മതവികാരത്തെയാണ് വ്രണപ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍എസ്എസ് അനുഭാവി ആരോപിക്കുന്നു.

ആര്‍എസ്എസിന്റെ ഔദ്യോഗിക പേജല്ലെന്നാണ് ആര്‍എസ്എസിന്റെ വിശദീകരണം. എന്നാല്‍, പ്രമുഖ ആര്‍എസ്എസ്, ബിജെപി നേതാക്കളെല്ലാം ഇതിന്റെ ഫോളോവേഴ്‌സാണ്.

ഗോവിവാദം ഓണ്‍ലൈനിലേക്കും

ഗോവിവാദം ഓണ്‍ലൈനിലേക്കും

ഗോവധത്തിനെതിരെ രാജ്യത്ത് വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ ഓണ്‍ലൈന്‍ വിപണികള്‍ക്കും തലവേദനയാകുന്നു. പ്രശസ്ത ഓണ്‍ലൈന്‍ വസ്ത്രവ്യാപാര ശൃഖലയായ മിന്ത്ര ഡോട്ട് കോമിനെതിരെയാണ് ആര്‍എസ്എസ് എത്തിയിരിക്കുന്നത്. പശുത്തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചുവെന്നാണ് ആരോപണം.

നടപടിയെടുക്കണം

നടപടിയെടുക്കണം

സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് ആര്‍എസ്എസ് ട്വീറ്റ് ചെയ്തു. പശുത്തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷൂ ആണ് ആര്‍എസ്എസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഷൂസിന്റെ ചിത്രത്തോടൊപ്പം വിവരണങ്ങളും ഉണ്ടായിരുന്നു.

മതവികാരം വ്രണപ്പെടുത്തി

ഗോവധം മാത്രമല്ല പശുക്കളുമായി ബന്ധപ്പെട്ട എന്തും മതവികാരം വ്രണപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. പശുത്തോല്‍ കൊണ്ട് നിര്‍മ്മിച്ച ഷൂസ് വില്‍പ്പനയ്‌ക്കെത്തിച്ച് കമ്പനി മതവികാരത്തെയാണ് വ്രണപ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു.

മിന്ത്ര പ്രതികരിച്ചത്

ഹിന്ദുക്കളുടെ വികാരത്തെ ഞങ്ങള്‍ വ്രണപ്പെടുത്തിയിട്ടില്ലെന്നാണ് മിന്ത്ര ഇതിനോട് പ്രതികരിച്ചത്. തുകല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന നിയമവിരുദ്ധമല്ലെന്നാണ് കമ്പനി പറഞ്ഞത്.

English summary
Government take action @myntra for selling cow leather shoe and hurting religious sentiments of hindus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X