കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ അരിക് പറ്റി ഉയര്‍ന്നുവന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം എഎപി നേടുകയും ചെയ്തു. എഎപിയുടെ രൂപീകരണത്തിന് സഹായിച്ചത് ദില്ലിയിലെ സമരങ്ങളാണ്. അതില്‍ പ്രധാനമായിരുന്നു അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരം.

ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) എന്ന പേരിലുള്ള സംഘടനയാണ് സമരത്തിന് നേതൃത്വം കൊടുത്തത്. രാജ്യം ആവേശത്തോടെ കണ്ട ആ സമരത്തിന് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നുവത്രെ. എഎപി സ്ഥാപക അംഗ പ്രശാന്ത് ഭൂഷണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സ്ഥാപക അംഗം

സ്ഥാപക അംഗം

എഎപിയുടെ സ്ഥാപക അംഗവും ആക്ടിവിസ്റ്റുമാണ് പ്രശാന്ത് ഭൂഷണ്‍. 2015ല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പ്രശാന്ത് ഭൂഷണെ എഎപി പുറത്താക്കുകയായിരുന്നു. അദ്ദേഹമാണ് ആര്‍എസ്എസിനും ബിജെപിക്കും എഎപിക്കുമെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിരക്കുന്നത്.

ലക്ഷ്യം ഇതായിരുന്നു

ലക്ഷ്യം ഇതായിരുന്നു

അന്ന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിനെ താഴെ ഇടുകയായിരുന്നു ലക്ഷ്യം.

ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍

ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍

സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) എന്ന സംഘടനയുടെ കോര്‍ മെംബറായിരുന്നു പ്രശാന്ത് ഭൂഷണ്‍. അതുകൊണ്ടുതന്നെയാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാകുന്നത്. ഈ സംഘടനയും സമരവുമാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി രൂപീകരിക്കുന്നതിലേക്ക് നയിച്ചത്.

2015ല്‍ പുറത്താക്കി

2015ല്‍ പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച പ്രശാന്ത് ഭൂഷണെ 2015ല്‍ കെജ്രിവാള്‍ പുറത്താക്കുകയായിരുന്നു. കൂടെ യോഗേന്ദ്ര യാദവിനെയും പുറത്താക്കി. ഇന്ത്യ ടുഡെയുടെ രാജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ സമരങ്ങള്‍ക്ക് പിന്നിലെ ആര്‍എസ്എസ് ബന്ധം വെളിപ്പെടുത്തിയത്.

കെജ്രിവാളിന് അറിയാം

കെജ്രിവാളിന് അറിയാം

ആര്‍എസ്എസിന്റെ പങ്കിനെ കുറിച്ച് തനിക്ക് യാതൊരു സംശയവുമില്ല. ഒരു പക്ഷേ അണ്ണാ ഹസാരെക്ക് ഇക്കാര്യം അറിയില്ലായിരിക്കാം. അരവിന്ദ് കെജ്രിവാളിന് അറിയാമായിരുന്നു എല്ലാം. അക്കാര്യത്തില്‍ എനിക്ക് സംശയമില്ല. കെജ്രിവാളിന്റെ സ്വഭാവം നേരത്തെ മനസിലാക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട് എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പ്രതികരിക്കാതെ എഎപി

പ്രതികരിക്കാതെ എഎപി

അതേസമയം, പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തലിനോട് എഎപി പ്രതികരിച്ചില്ല. യോഗേന്ദ്ര യാദവും പ്രതികരിച്ചില്ല. അണ്ണാ ഹസാരെയുടെ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസി എന്ന സംഘടനയെ യോഗേന്ദ്ര യാദവ് പിന്തുണച്ചിരുന്നു. എഎപി രൂപീകരിച്ച വേളയില്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി പറയുന്നു

രാഹുല്‍ ഗാന്ധി പറയുന്നു

എഎപിയും ഐഎസിയും സംഘപരിവാറിന്റെ നിഴല്‍ സംഘടനകളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇവ ഉണ്ടാക്കിയത്. ഇത് തങ്ങള്‍ക്ക് അറിയാമായിരുന്നു. ഇപ്പോള്‍ എഎപി സ്ഥാപക അംഗം തന്നെ സ്ഥിരീകരിച്ചുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അജിത് ഡോവല്‍ ഇറങ്ങിപ്പോന്നു; പാകിസ്താന് ചുട്ട മറുപടി, അമ്പരന്ന് റഷ്യ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍അജിത് ഡോവല്‍ ഇറങ്ങിപ്പോന്നു; പാകിസ്താന് ചുട്ട മറുപടി, അമ്പരന്ന് റഷ്യ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍

English summary
RSS and BJP was behind the IAC; Arvind Kejriwal was aware of it, Says Prashant Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X