ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനുറച്ച് ആര്‍എസ്എസ്...!! മുസ്ലീംങ്ങള്‍ ബീഫ് കഴിക്കരുതെന്ന് ഉത്തരവ്..!!
ദില്ലി: ഗോസംരക്ഷണമെന്ന പേരില്‍ ഇതുവരെ നടക്കാത്ത ക്രൂരതകളാണ് മോദി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ നടക്കുന്നത്. ബീഫ് കഴിച്ചതിന്റെ പേരിലും പശുവിനെ കടത്തിയെന്നാരോപിച്ചും ആളുകള്‍ കൊല്ലപ്പെടുന്നു. ഹിന്ദുവികാരം വളര്‍ത്താനുള്ള നല്ല ആയുധമാണ് ഗോമാതാവെന്ന് ആര്‍എസ്എസ്സിന് ബോധ്യമുണ്ട്. ബിജെപിയുടെ ബീഫ് രാഷ്ട്രീയം ലക്ഷ്യമിടുന്നത് രാജ്യത്തെ മുസ്ലിങ്ങളെയാണ്. മുസ്ലിംങ്ങള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് തിട്ടൂരവും വന്നിരിക്കുന്നു.
Read Also: മാണിയും മകനും ത്രിശങ്കുവില്‍..!! കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍പ്പിലേക്ക്..!!
Read Also: നിര്‍ഭയയുടെ വയറ്റിലേക്ക് ഇരുമ്പ്ദണ്ഡ് കയറ്റിയ ആ കുട്ടിക്കുറ്റവാളി...!! കേരളത്തിനടുത്തുണ്ട്...!!

ആര്‍എസ്എസ്സിന്റെ ഏകലക്ഷ്യം ഹിന്ദുരാജ്യമാണ്. മുസ്ലിംങ്ങളും കമ്മ്യൂണിസ്റ്റുകാരുമാണ് ഏറ്റവും വലിയ ശത്രുക്കളും. മുസ്ലിംങ്ങളെ ബീഫിന്റെ പേരില്‍ കൊന്നുതള്ളാനും വര്‍ഗീയ കലാപങ്ങളുണ്ടാക്കാനും ആര്‍എസ്എസ്സിന് മടിയില്ല. തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള കൃത്യമായ ആസൂത്രണം ആര്‍എസ്എസ്സിന് രാജ്യത്തുണ്ട്.

മുസ്ലിം ജനങ്ങള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നു. ആര്‍എസ്എസ് പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാറാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഇന്ദ്രേഷ് കുമാറിന്റെ ആഹ്വാനത്തിന് ബിജെപിയും ആര്‍എസ്എസ്സും പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. മുസ്ലിം ഭരണാധികാരികളുള്ള സമയത്ത് പോലും ബീഫിന് നിരോധമുണ്ടായിരുന്നു. അവര്‍ പശുക്കളെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നുവെന്ന് ആര്‍എസ്എസ് വക്താവ് രാകേഷ് സിന്‍ഹ പ്രതികരിച്ചു.

ആധുനിക സമൂഹം ഗോവധത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നു. ഇതേനിലപാട് തന്നെയാണ് ബിജെപിയ്ക്കും. പശുവിറച്ചി ഭക്ഷിക്കരുതെന്നാണ് ഖുറാന്‍ പോലും പറയുന്നതെന്നാണ് ബിജെപിയുടെ വാദം.

അതേസമയം ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി. പാല്‍ വിറ്റ് ജീവിക്കുന്ന മുസ്ലിംങ്ങളെ പോലും ഗോസംരക്ഷണത്തിന്റെ പേരില്‍ കൊല്ലുന്ന സംഘപരിവാറിന് എങ്ങനെ അവരോട് പശുവിനെ വളര്‍ത്താന്‍ ആവശ്യപ്പെടാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ്സ് ചോദിക്കുന്നു.

അയോധ്യയിലെ അമ്പല നിര്‍മ്മാണം, മുത്തലാഖ് വിഷയം തുടങ്ങിയവയും രണ്ട് ദിവസമായി ഉത്തര്‍പ്രദേശിലെ റൂര്‍ക്കിയില്‍ ചേരുന്ന മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ ഉയര്‍ന്നുവന്നു. ബീഫിന്റെ പേരില്‍ ഇനിയും മുസ്ലിംങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ തുടരുമെന്നതിന്റെ ശക്തമായ സൂചനയാണ് സംഘപരിവാര്‍ നിലപാട്.












Click it and Unblock the Notifications