Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണക സോപ്പുമായി ആര്‍എസ്എസ് വരുന്നു!!! തമാശയല്ല... ആമസോണില്‍ കിട്ടും! പിന്നെ മോദി, യോഗി കുര്‍ത്തകളും

Recommended Video

cmsvideo
    ചാണക സോപ്പുമായി ആര്‍എസ്എസ് വരുന്നു! | Oneindia Malayalam

    ദില്ലി: ഗോമൂത്രത്തിന്റേയും ചാണകത്തിന്റേയും ഗുണഗണങ്ങള്‍ വിവരിക്കുന്നതില്‍ സംഘപരിവാറുകാര്‍ ഒരിക്കലും പിറകോട്ട് പോകാറില്ല. ഗോമൂത്രത്തിന്റെ ഔഷധ മൂല്യത്തെ കുറിച്ച് അത്രയേറെ പ്രസംഗിച്ചിട്ടുണ്ട് അവര്‍. ഗോ സംരക്ഷണം സംഘപരിവാറിന്റെ പ്രധാന അജണ്ടകളില്‍ ഒന്നാണ്.

    എന്നാല്‍, ഇപ്പോള്‍ ചാണകത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത. ചാണകം ഘടകമായി ഉപയോഗിച്ച് സോപ്പ് നിര്‍മിച്ച് വില്‍ക്കാന്‍ ഒരുങ്ങുകയാണ് ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എന്നാണ് വാര്‍ത്ത. നിലവില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ ഇവര്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്നുണ്ട്.

    ഇതില്‍ ഒതുങ്ങുന്നില്ല കാര്യങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഐക്കണ്‍ വത്കരിക്കുന്ന തരത്തില്‍ ഇവരുടെ പേരുകളില്‍ വസ്ത്രങ്ങളും നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ദീന്‍ ദയാല്‍ ധാം എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇതെല്ലാം ഉത്പാദിപ്പിക്കാന്‍ പോകുന്നത്. ഇവരും ആര്‍എസ്എസ്സും തമ്മിലുള്ള ബന്ധം എന്താണ്?

    ദീന്‍ ദയാല്‍ ധാം

    ദീന്‍ ദയാല്‍ ധാം

    മഥുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ദീന്‍ ദയാല്‍ കാമധേനു ഗോശാല ഫാര്‍മസി. ആര്‍എസ്എസിന്റെ കീഴില്‍ എന്ന് തന്നെ പറയാവുന്ന ഒന്നാണിത്. ഉത്തര്‍ പ്രദേശിലെ മധുരയില്‍ ആണിത്.

    30 ഉത്പന്നങ്ങള്‍

    30 ഉത്പന്നങ്ങള്‍

    തുടക്കത്തില്‍ 30 ഉത്പന്നങ്ങള്‍ ആണ് ഇവര്‍ വിപണിയില്‍ ഇറക്കുന്നത്. പേഴ്‌സണല്‍ കെയര്‍, തെറാപ്യൂട്ടിക് വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ ആയിരിക്കും ഇവ. കാമധേനു ആര്‍ക്ക് പോലെ ഗോമൂത്രവും എല്ലാം ഇതില്‍ ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

    ആമസോണ്‍ വഴി

    ആമസോണ്‍ വഴി

    ആമസോണ്‍ വഴി ആയിരിക്കും ഈ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക. പ്രാദേശികമായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വിപണിയിലേക്ക് ഇറങ്ങുന്നത് എന്നാണ് ആര്‍എസ്എസ് വക്താവ് അരുണ്‍കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

    ചെറിയ രീതിയില്‍ തുടക്കം

    ചെറിയ രീതിയില്‍ തുടക്കം

    ഒരു ലക്ഷം രൂപയുടെ പേഴ്‌സണല്‍ കെയര്‍ ആരോഗ്യ ഉത്പന്നങ്ങളാണ് ധാം ഇപ്പോള്‍ പ്രതിമാസം വില്‍ക്കുന്നത്. ഇതിനൊപ്പം മൂന്ന് ലക്ഷം രൂപയുടെ വസ്ത്രങ്ങളും ഇവര്‍ എല്ലാ മാസവും വില്‍ക്കുന്നുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

    ചാണകം!

    ചാണകം!

    സോപ്പും, ഷാമ്പുവും ഫേസ് പാക്കും ടൂത്ത് പേസ്റ്റും എല്ലാം ഇവര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിലെല്ലാം തന്നെ ഗോമൂത്രവും ചാണകവും ആണ് പ്രധാന ഘടകം എന്ന് ദീന്‍ ദയാല്‍ ധാമിന്റെ ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറയുന്നു. കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ഒന്നും ചേര്‍ക്കാതെയാണ് എല്ലാ ഉത്പന്നങ്ങളും നിര്‍മിക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം.

    വെറും 10 പേര്‍!

    വെറും 10 പേര്‍!

    വെറും 10 ജീവനക്കാരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. സ്വന്തമായി ഇവര്‍ക്ക് 90 പശുക്കളും പശുക്കുട്ടികളും ഉണ്ട്. തൊഴുത്തില്‍ നിന്ന് നേരിട്ടാണ് ഗോമൂത്രവും ചാണകവും ശേഖരിക്കുന്നത്. പിന്നീട് ആവശ്യാനുസരണം ഓരോ ഉത്പന്നവും നിര്‍മിക്കുന്നതാണ് പതിവ്.

    ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ മാത്രം

    ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ മാത്രം

    ചെറിയ രീതിയില്‍ മാത്രമാണ് ഇപ്പോള്‍ ഉത്പാദനം. ധാമിലെ കേന്ദ്രത്തില്‍ നിന്ന് മാത്രമാണ് വില്‍പന ഉണ്ടായിരുന്നത്. അല്ലാത്ത പക്ഷം ആര്‍എസ്എസ് ക്യാമ്പുകളിലേ ഇവരുടെ ഉത്പന്നങ്ങള്‍ ലഭിക്കുമായിരുന്നുള്ളൂ. ആമസോണില്‍ എത്തുന്നതോടെ ഉത്പാദനം കൂട്ടേണ്ടി വരും എന്ന് ഉറപ്പാണ്.

    മോദി, യോഗി കുര്‍ത്ത

    മോദി, യോഗി കുര്‍ത്ത

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുര്‍ത്ത ഒരു ഫാഷന്‍ തരംഗം ആയിരുന്നു. യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയകിന് ശേഷം അദ്ദേഹം ഉപയോഗിക്കുന്ന കുര്‍ത്തയും അത്തരത്തില്‍ വളര്‍ന്നിട്ടുണ്ട്. ധാം ഇത്തരത്തില്‍ മോദി, യോഗി കുര്‍ത്തകളും ഉത്പാദിപ്പിക്കുന്നുണ്ട്. വെറും 220 രൂപയാണ് വില.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+