അഫ്സ്പയ്ക്ക് ആര്‍എസ്എസ് പിന്തുണ; എതിര്‍ക്കുന്നവര്‍ രാജ്യ ദ്രോഹികളും
ദിസ്പൂര്‍: അസമില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കികൊണ്ടുള്ള അഫ്സ്പ നിയമം കൊണ്ടുവരുന്നതിന് പിന്തുണയുമായി ആര്‍എസ്എസ് രംഗത്ത്. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അഫ്സ്പ അത്യാവശ്യമാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. ആര്‍എസ്എസിന്റെ മുഖപ്രസംഗമായ ഓര്‍ഗനൈസറിലാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലേക്ക് സൈനീകരെ വലിച്ചിഴക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അവരെ കോടതിയിലേക്ക് കൊണ്ട് വരാനും സസ്പെന്‍ഡ് ചെയ്യാനും വരെ ശ്രമങ്ങള്‍ നടക്കുന്നു. മിലിട്ടറി കോടതിയിലും സിവില്‍ കോടതിയിലും വരെ അവര്‍ക്കെതിരെ കേസുകളുണ്ട്. അതിനാല്‍ സൈനീകരെ സംരക്ഷിക്കുന്നതിനും അഫ്സ്പ കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

ജമ്മു കശ്മീര്‍, നാഗാലാന്റ്, മണിപ്പൂര്‍ തുടങ്ങിയവിടങ്ങളിലാണ് നിലവില്‍ സായുധ സേനയ്ക്ക് അധികാരം നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍നിന്ന് അഫ്സ്പ മാറ്റണമെന്നാണ് പിഡിപി ആഗ്രഹിക്കുന്നതെങ്കിലും അത് നിലനിര്‍ത്തി കൊണ്ടു പോകണമെന്നാണ് ബിജെപിയുടെ അഭിപ്രായം.
അഫ്സ്പ അധികാരങ്ങളുള്ള സൈനീകരുണ്ടെങ്കില് ഭീകര്‍ക്ക് ഇവിടെ ചുവടുറപ്പിക്കാന്‍ സാധിക്കില്ലെന്നും ആര്‍എസ്എസ് പറയുന്നു. കനയ്യ കുമാറിനെപോലെ സ്വതന്ത്രപ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹകാര്യങ്ങള് ചെയ്യുന്നവരുണ്ട്. അവര്‍ ഭീകരരില്‍ നിന്നും പണം പറ്റിയിട്ടുണ്ടാകുമെന്നും ആര്‍എസ്എസ് ആരോപിക്കുന്നു.
-
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
33,000 ഒഴിവുകൾ! കേന്ദ്ര സർക്കാരിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം -
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലികൾ; 1.40 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും












Click it and Unblock the Notifications