കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സ്പയ്ക്ക് ആര്‍എസ്എസ് പിന്തുണ; എതിര്‍ക്കുന്നവര്‍ രാജ്യ ദ്രോഹികളും

Google Oneindia Malayalam News

ദിസ്പൂര്‍: അസമില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കികൊണ്ടുള്ള അഫ്‌സ്പ നിയമം കൊണ്ടുവരുന്നതിന് പിന്തുണയുമായി ആര്‍എസ്എസ് രംഗത്ത്. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അഫ്‌സ്പ അത്യാവശ്യമാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. ആര്‍എസ്എസിന്റെ മുഖപ്രസംഗമായ ഓര്‍ഗനൈസറിലാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലേക്ക് സൈനീകരെ വലിച്ചിഴക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അവരെ കോടതിയിലേക്ക് കൊണ്ട് വരാനും സസ്‌പെന്‍ഡ് ചെയ്യാനും വരെ ശ്രമങ്ങള്‍ നടക്കുന്നു. മിലിട്ടറി കോടതിയിലും സിവില്‍ കോടതിയിലും വരെ അവര്‍ക്കെതിരെ കേസുകളുണ്ട്. അതിനാല്‍ സൈനീകരെ സംരക്ഷിക്കുന്നതിനും അഫ്‌സ്പ കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

RSS

ജമ്മു കശ്മീര്‍, നാഗാലാന്റ്, മണിപ്പൂര്‍ തുടങ്ങിയവിടങ്ങളിലാണ് നിലവില്‍ സായുധ സേനയ്ക്ക് അധികാരം നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍നിന്ന് അഫ്‌സ്പ മാറ്റണമെന്നാണ് പിഡിപി ആഗ്രഹിക്കുന്നതെങ്കിലും അത് നിലനിര്‍ത്തി കൊണ്ടു പോകണമെന്നാണ് ബിജെപിയുടെ അഭിപ്രായം.

അഫ്‌സ്പ അധികാരങ്ങളുള്ള സൈനീകരുണ്ടെങ്കില്‍ ഭീകര്‍ക്ക് ഇവിടെ ചുവടുറപ്പിക്കാന്‍ സാധിക്കില്ലെന്നും ആര്‍എസ്എസ് പറയുന്നു. കനയ്യ കുമാറിനെപോലെ സ്വതന്ത്രപ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹകാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അവര്‍ ഭീകരരില്‍ നിന്നും പണം പറ്റിയിട്ടുണ്ടാകുമെന്നും ആര്‍എസ്എസ് ആരോപിക്കുന്നു.

English summary
At a time when the Bharatiya Janata Party has formed its first government in a northeastern state with Sarbananda Sonowal taking over as the Chief Minister of Assam, its ally Rashtriya Swayamsewak Sangh (RSS) has reiterated its stand on the Armed Forces Special Powers Act (AFSPA). Maintaining a firm stand, the RSS mouthpiece Organiser advocated the need of AFSPA in conflict zones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X