കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മൗനി ബാബ! ഭീമ- കോറേഗാവ് സ്ഫോടനത്തിന് പിന്നില്‍ ആര്‍എസ്എസ്, സംഘപരിവാറിനെതിരെ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഭീമ- കോറേഗാവ് സംഘര്‍ഷത്തില്‍ ആര്‍എസ്എസിനും മോദിയ്ക്കുമെതിരെ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ആര്‍എസ്എസിനെതിരെ രംഗത്തെത്തിയത്. ആര്‍എസ്എസ് സമൂഹത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുകയാണെന്നും മഹാരാഷ്ട്രയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ഖാര്‍ഗെ ആരോപിക്കുന്നു. വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങളില്‍ മോദി സംസാരിക്കണമെന്നും മൗനി ബാബയായി തുടരരുതെന്നുമാണ് ഗാര്‍ഗെ ആവശ്യപ്പെടുന്നത്.

ഭീമ- കൊറേഗാവ് ഭാഗത്ത് ആരംഭിച്ച അക്രമസംഭവങ്ങള്‍ പശ്ചിമ മഹാരാഷ്ട്രയിലേയ്ക്കും മറാത്ത് വാഡ പ്രദേശത്തേയ്ക്കും വ്യാപിക്കുകയായിരുന്നു. ദളിത് സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് തിങ്കളാഴ്ച ഗതാഗത സ്തംഭനത്തിനും വഴിവെച്ചിരുന്നു. ഇതോടെയാണ് പ്രശ്നം ഗാര്‍ഗെ ലോക്സഭയില്‍ ഉന്നയിച്ചത്.

 ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ്

ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ്

ലോക്സഭയില്‍ ദളിത് പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചത്. ദളിതുകളെ അടിച്ചമര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് മഹാരാഷ്ട്രയിലെ കലാപത്തിന് പിന്നിലെന്നും ഗാര്‍ഗെ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തെ വിഭജിക്കുന്നതിലുള്ള ഉത്തരവാദികള്‍ ആര്‍എസ്എസ് ആണെന്നും മഹാരാഷ്ട്രയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് സംഘപരിവാര്‍ ആണെന്നും ഗാര്‍ഗെ ലോക്സഭയില്‍ ആരോപിക്കുന്നു. ഇവരാണ് ഭീമ- കോറേഗാവ് വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷമുണ്ടാക്കിയതെന്നും ആരോപിക്കുന്നു.

 സുപ്രീം കോടതി അന്വേഷണം

സുപ്രീം കോടതി അന്വേഷണം

മഹാരാഷ്ട്രയില്‍ നടന്നത് ഗുജറാത്തിലെ ഉനയിലോ രാജസ്ഥാനിലോ മറ്റെവിടെയെങ്കിലുമാണ് നടന്നതെങ്കില്‍ അത് അനീതിയാവുമെന്നും, സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഒരു ജഡ്ജിയെ നിയമിക്കണമെന്നും ഗാര്‍ഗെ ആവശ്യപ്പെടുന്നു. ഇത്തരം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്നും പ്രസ്താവന നടത്തേണ്ടതുണ്ടെന്നും ഗാര്‍ഗെ ചൂണ്ടിക്കാണിച്ചത്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ മോദി ഒന്നും ചെയ്യുന്നില്ലെന്നും ഗാര്‍ഗെ പറയുന്നു.

ഭിന്നിപ്പിച്ച് ഭരിക്കുന്നു

ഭിന്നിപ്പിച്ച് ഭരിക്കുന്നു

രാജ്യത്തെ പഴക്കം ചെന്ന പാര്‍ട്ടി ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നാണ് ബിജെപി ഗാര്‍ഗെയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് ഈ നയം ഉപയോഗിച്ച് ജനങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. 'സബ്കാ സാത് സബ്കാ വികാസ്' എന്ന സമീപനമാണ് മോദി പുലര്‍ത്തുന്നതെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. അസ്വസ്തതകളും പ്രശ്നങ്ങളുമുള്ള ​എല്ലായിടത്തും കോണ്‍ഗ്രസ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ചാണ് കുമാര്‍ രംഗത്തെത്തിയിട്ടുള്ളത്. എരിതീയില്‍ എണ്ണയൊഴിക്കുന്നതിനൊപ്പം കലാപം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ലെന്നും ബിജെപി നേതാവും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ അനന്ത്കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു!!

തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു!!

ജിഗ്നേഷ് മേവാനിയുടെ പ്രസ്താവനയാണ് ദളിത്- മറാത്ത വിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് അക്ഷയ് ബിക്കാദ്, ആനന്ദ് ദൊണ്ട് എന്നീ യുവാക്കളുടെ ആരോപണം. തെരുലിറങ്ങി തിരിച്ചടിക്കാന്‍ ജിഗ്നേഷ് ദളിത് വിഭാഗത്തോട് ആഹ്വാനം ചെയ്തുുവെന്നും യുവാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മേവാനിയുടെ ഈ പ്രസ്താവനയെത്തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിലും എത്തിച്ചതെന്നാണ് രണ്ട് യുവാക്കളും ചൂണ്ടിക്കാണിക്കുന്നത്.

 ഭീമ- കൊറേഗാവ് വാര്‍ഷികം

ഭീമ- കൊറേഗാവ് വാര്‍ഷികം

പൂനെയില്‍ ഭീമ- കൊറേഗാവ് പോരാട്ടത്തിന്റെ 200ാം വാര്‍ഷിക ദിനത്തില്‍ എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജിഗ്നേഷ് മേവാനിയും ജെഎന്‍യുവിലെ ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദും ദളിത് വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഡിസംബര്‍ 31ന് ഷാനിവാര്‍ വാഡയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ ഇരുവരും പ്രകോപനാത്മക പ്രസ്താവനങ്ങളും പരാമര്‍ശങ്ങളും നടത്തിയെന്നായിരുന്നു പരാതിക്കാരുടെ വാദം. സംഘര്‍ഷത്തിനിടെ പൂനെയില്‍ ചൊവ്വാഴ്ച ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നഗരത്തില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയാണ് യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത്.

English summary
Leader of opposition Mallikarjun Kharge today accused RSS of dividing society on caste lines and held them responsible for violence in Maharashtra, reported ANI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X