സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന് ആർഎസ്എസ്: ഭരണഘടന തിരുത്താനുള്ള നീക്കമെന്ന് കോണ്‍ഗ്രസ്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം, എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. 'ഭരണഘടനയുടെ ആമുഖത്തിൽ 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ചേർത്ത സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണം'- ഡല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. 1975 ജൂൺ 25-ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 1977 മാർച്ച് 21 വരെ 21 മാസം നീണ്ടുനിന്ന ഈ കാലം ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അടയാളപ്പെടുത്തപ്പെടുന്നു. ഈ കാലയളവിൽ പൗരസ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടുകയും, നിർബന്ധിത വന്ധ്യവൽക്കരണം ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങൾ നടപ്പാക്കപ്പെടുകയും ചെയ്തതായി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ ആരോപിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ആയിരക്കണക്കിന് ആളുകൾ ജയിലിലടയ്ക്കപ്പെടുകയും, പീഡനങ്ങൾക്ക് ഇരയാകുകയും, കോടതിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്തു. ഈ കാലത്താണ് കോൺഗ്രസ് സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ "സോഷ്യലിസം", "മതേതരത്വം" എന്നീ വാക്കുകൾ ചേർത്തത്, എന്നാൽ ഡോ. ബി.ആർ. അംബേദ്കർ തയ്യാറാക്കിയ യഥാർത്ഥ ഭരണഘടനയിൽ ഈ വാക്കുകൾ ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ, കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും ഹൊസബാളെ ആവശ്യപ്പെട്ടു. "അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനങ്ങളെ ദ്രോഹിച്ചവർ ഇപ്പോൾ ഭരണഘടന ഉയർത്തിപ്പിടിക്കുന്നു. അവർ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല," എന്ന് അദ്ദേഹം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടായും അദ്ദേഹം പറഞ്ഞു. പൂർവികർ ചെയ്ത ഈ പ്രവൃത്തിക്ക് രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും ആർ എസ് സ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
അതേസമയം, ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ഭരണഘടനയെ തന്നെ അംഗീകരിക്കാത്തവരാണ് ആർ എസ് എസുകാരെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ജയറാം രമേശ് രംഗത്ത് വന്നു. മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയത്. ആർ എസ് എസ് ഒരു പുതിയ ഭരണഘടന നിർമിക്കാനുള്ള ശ്രമത്തിലാണ്. ഇത് രാജ്യത്തിന്റെ മതേതര-ജനാധിപത്യ മൂല്യങ്ങൾക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖ്യ സ്തംഭങ്ങളായ ഈ വാക്കുകൾ, രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക നയങ്ങളുടെയും മതനിരപേക്ഷ സ്വഭാവത്തിന്റെയും പ്രതിഫലനമാണ്. ആർഎസ്എസിന്റെ ഈ ആവശ്യം, ഭരണഘടനയുടെ ആത്മാവിനെതിരാണെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. . ഭരണഘടനയുടെ മതേതരവും സോഷ്യലിസ്റ്റും ആയ സ്വഭാവം ഇന്ത്യയുടെ വൈവിധ്യമാർന്ന സമൂഹത്തിന്റെ ഐക്യത്തിന്റെ അടിസ്ഥാനമാണെന്നും കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കള്‍ വ്യക്തമാക്കി.
950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. 1976-ലെ 42-ാം ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി സർക്കാറാണ് "സോഷ്യലിസം" "മതേതരത്വം" എന്നീ വാക്കുകൾ കൂടി ആമുഖത്തില്‍ ചേർത്തത്. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക നീതിയും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു നീക്കത്തിലേക്ക് ഭരണകൂടം കടന്നത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ആർ അസ് എസ് ഈ രണ്ട് ആശയങ്ങലും ഭരണഘടനയുടെ ആമുഖത്തില്‍ എഴുതി ചേർത്തതിനെതിരെ രംഗത്ത് വരികയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications