കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മുസ്ലീങ്ങള്‍ ക്ഷേത്രം തകര്‍ത്തെന്ന് സംഘപരിവാര്‍ പ്രചാരണം! യാഥാര്‍ത്ഥ്യം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

വ്യാജ ഹർത്താലിന്‍റെ മറവിൽ കേരളത്തിൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടിയതിന് പിന്നാലെ മറ്റൊരു നീക്കവുമായി സംഘപരിവാർ അനുകൂലികൾ രംഗത്ത്.
കേരളത്തിൽ മുസ്ലീങ്ങൾ ഹിന്ദു ക്ഷേത്രം ആക്രമിച്ചെന്നും ഹിന്ദു സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നുമുള്ള വ്യാജ പ്രചാരണമാണ് സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്.

തകർക്കപ്പെട്ട ഒരു കൃഷ്ണ വിഗ്രഹത്തിന്റെ ചിത്രവും ബംഗ്ലാദേശിൽ ആക്രമിക്കപ്പെട്ട സ്ത്രീയുടെ ചിത്രവും ചേർത്തുവെച്ചാണ് വ്യാജപ്രചാരണം അരങ്ങേറുന്നത്.കേരളത്തിലെ മുസ്ലീങ്ങൾ ക്രൂരമായി ആക്രമിച്ച ഹിന്ദു സ്ത്രീയെന്ന തരത്തിൽ വർഗീയചുവയോടെയുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വ്യാജ ഹര്‍ത്താല്‍

വ്യാജ ഹര്‍ത്താല്‍

കത്വ പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്ത ഹർത്താൽ മലബാറിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഹർത്താൽ ആഹ്വാനം ചെയ്തത് മുൻ ആർ.എസ്.എസ് പ്രവർത്തകനും ശിവസേനക്കാരനുമായ മുഖ്യപ്രതിയടക്കം അഞ്ചുപേരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ ആഹ്വാനം ചെയ്ത ഹർത്താൽ മലബാറിൽ ചില മുസ്ലീം തീവ്ര സംഘടനകൾ നടപ്പാക്കി. ഹർത്താലിൽ വ്യാപകമായി ആക്രമങ്ങൾ നടക്കുകയും വ്യാപാര സ്ഥാപനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

വര്‍ഗീയ കലാപ നീക്കം

വര്‍ഗീയ കലാപ നീക്കം

ഹർത്താലിന്‍റെ മറവിൽ ഹൈന്ദവ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമുണ്ടായി. ഇതിന്‍റെ പശ്ചാത്തലത്തിൽ തീവ്ര ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രചാരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടിയിലാണ് മുൻ ആർ.എസ്.എസ് പ്രവർത്തകനടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തത്. എസ്.ഡി.പി.ഐ, മുസ്ലീം ലീഗ് പ്രവർത്തകരാണ് ഹർത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ കൂടുതലും അറസ്റ്റിലായത്. പോലീസിന്‍റെ സന്ദർഭോചിതമായ ഇടപെടൽ വർഗീയ കലാപനീക്കത്തിന് തടയിട്ടിരിക്കെയാണ് സോഷ്യൽ മീഡിയയിൽ പുതിയ പ്രചാരണം അരങ്ങേറുന്നത്.

പ്രചരിപ്പിക്കുന്നത് ചില്ലറക്കാരല്ല

പ്രചരിപ്പിക്കുന്നത് ചില്ലറക്കാരല്ല

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വർഗീയ വിദ്വേഷ പോസ്റ്റുകൾ ബിജെപിയുടെ ഉന്നത നേതാക്കളടക്കം പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവൽ അടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. പ്രചാരണം വ്യാജമാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ കണ്ടെത്തിയതോടെ പരേഷ് റാവൽ പിന്നീട് ഇത് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. 'ഷോക്കിങ്: മതേതര കേരളത്തിൽ മുസ്‌ലീങ്ങളാൽ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു സ്ത്രീയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്?' എന്നാണ് ശംഖ്‌നാദ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

'ഹിന്ദു ഡിനൈഡ് ഇക്വാളിറ്റി'

'ഹിന്ദു ഡിനൈഡ് ഇക്വാളിറ്റി'

'പൂജ ചെയ്തതിന്റെ പേരിൽ കേരളത്തിൽ ഹിന്ദു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുകയും വിഗ്രഹം തകർക്കുകയും ചെയ്തു, ശാന്തി ദൂതന്മാർ' എന്ന് പറഞ്ഞും ചിലർ ഈ ചിത്രം ട്വീറ്റു ചെയ്യുന്നുണ്ട്. 'ഹിന്ദു ഡിനൈഡ് ഇക്വാളിറ്റി' എന്ന ഹാഷ് ടാഗിലാണ് വ്യാജപ്രചാരണം കൊഴുക്കുന്നത്. സോഷ്യൽ മീഡിയ വഴി സംഘപരിവാർ വ്യാജപ്രചരണങ്ങൾക്ക് നേതൃത്വമേകുന്ന ശംഖ്‌നാദ് എന്ന ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വ്യാജ പ്രചാരണത്തിന് തുടക്കമിട്ടത്.

ഇതാണ് സത്യം

ഇതാണ് സത്യം

2017 ഒക്ടോബർ എട്ടിന് സപ്‌റ്റോദിശ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന ബംഗ്ലാദേശി സ്ത്രീയുടെ ചിത്രമാണ്‌വ്യാജ പ്രചരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത്. തെക്ക്കിഴക്കൻ ബംഗ്ലാദേശിലെ ഛാട്ടോഗ്രാം ജില്ലയിൽ നോർത്തേൺ ബാംബൂ സ്‌റ്റേഷനടുത്ത് നിന്നുള്ളതാണ് ഈ ഫോട്ടോ എന്നാണ് 2017ലെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ അമ്മയെന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രം അന്ന് ഷെയർ ചെയ്തിരുന്നത്. ഇതിനൊപ്പം കൃഷ്ണ വിഗ്രഹം നിലത്തിട്ട നിലയിലുള്ള ചിത്രം കൂട്ടിച്ചേർക്കുകയുമായിരുന്നു. വ്യാജപ്രചാരകർക്കെതിരെ കേരള സർക്കാർ നിയമനടപടി എടുക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.

English summary
rss campaign against muslim hindu denied equality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X