കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; ആരുടെയും വിജയവും പരാജവുമല്ല, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻ ഭാഗവത്!

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. വർഷങ്ങളായി തുടരുന്ന കേസാണ് ഒടുവിൽ തീർപ്പായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോഹൻ ഭാഗവത് ഇതിനെ വിജയമായോ പരാജയമായോ കണക്കാക്കരുതെന്നും ആവശ്യപ്പെട്ടു. സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...

തർക്കം അവസാനിക്കണമെന്നാണ് ആർഎസ്എസ് നിലപാടെന്ന് വിശദീകരിച്ച ആർഎസ്എസ് തലവൻ ബാക്കിയുള്ള കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. യോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം മുസ്ലീങ്ങൾക്ക് അഞ്ച് ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി നൽകണമെന്നും വിധിയിൽ പറയുന്നു.

Mohan Bhagwat

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി. മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

English summary
RSS Chief Moahan Bhadwat welcomes Ayodhya case verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X