കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലെങ്കിലും ഒറ്റ ഹിന്ദു പോലും പുറത്താകില്ല; മോഹന്‍ ഭാഗവത്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ പട്ടികയില്‍ (എന്‍ആര്‍സി) പേരില്ലെങ്കിലും ഒറ്റ ഹിന്ദു പോലും രാജ്യത്തിന് പുറത്താകില്ലെന്ന് ഉറപ്പ് നല്‍കി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞായറാഴ്ച കൊല്‍ക്കത്തയില്‍ വെച്ച നടന്ന രഹസ്യ യോഗത്തിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്. ആഗസ്റ്റ് 31ന് പുറത്തിറങ്ങിയ അന്തിമ പട്ടിക പ്രകാരം അസമില്‍ നിന്നും ഹിന്ദുക്കളെയും പുറത്താക്കേണ്ടി വരുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഭാഗവതിന്റെ പ്രസ്താവന. അവസാന പട്ടിക പ്രകാരം 1.9 ദശലക്ഷം ആളുകളെ അസമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവരില്‍ പലരും ബംഗാളി ഹിന്ദുക്കളാണ്.

<br>പാലാരിവട്ടം പാലം അഴിമതി: ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയിൽ!
പാലാരിവട്ടം പാലം അഴിമതി: ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയിൽ!

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പ്രക്രിയ ലളിതമാക്കാനും ആര്‍എസ്എസ് ശ്രമം നടത്തുകയാണ്. അവര്‍ക്കായി സിറ്റിസണ്‍ അമന്റ്‌മെന്റ് ബില്‍ (CAB)കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് ആവശ്യം. പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്നും ഹിന്ദു സമൂഹത്തിന് ഇന്ത്യ മാത്രമാണ് ഏക സ്ഥലമെന്നും ആര്‍എസ്എസ് അവകാശപ്പെടുന്നു.

mohanbhagawat-

എന്‍ആര്‍സിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഹിന്ദുക്കളുടെ പ്രശ്‌നം ഈ മാസം ആദ്യം രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന സംഘ യോഗത്തിലാണ് ഉന്നയിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് വിഷയത്തില്‍ അവതരണം നടത്തി. വരാനിരിക്കുന്ന പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ ഇക്കാര്യം അവതരിപ്പിക്കണമെന്നാണ് സംഘത്തിന്റെ നിലപാടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. എന്‍ആര്‍സി പട്ടികയില്‍ ഉള്‍പ്പെടാത്ത ഹിന്ദുക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ആസാമിലെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. CAB കൊണ്ടുവന്ന് രാജ്യത്തിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത സംഘ് അടിവരയിട്ടതായി മറ്റൊരു പ്രവര്‍ത്തകന്‍ പറയുന്നു. ബിജെപിയുടെ ബംഗാള്‍ യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഘോഷും യോഗത്തില്‍ പങ്കെടുത്തു.

എന്‍ആര്‍സി വിഷയത്തില്‍ ബംഗാളില്‍ ബിജെപിയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ആശയക്കുഴപ്പം നിലവിലുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ സര്‍ക്കാര്‍ ഒരിക്കലും സംസ്ഥാനത്ത് ഒരു എന്‍ആര്‍സി അനുവദിക്കില്ലെന്ന് തിങ്കളാഴ്ച ആവര്‍ത്തിച്ചു. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സില്‍ (എന്‍ആര്‍സി) ഉണ്ടായ പരിഭ്രാന്തി മൂലം ബംഗാളില്‍ ആറ് പേര്‍ മരിച്ചതില്‍ ഖേദിക്കുന്നതായും ഒരിക്കലും എന്‍ആര്‍സിയെ ഇവിടെ അനുവദിക്കില്ലെന്നും കൊല്‍ക്കത്തയില്‍ നടന്ന ഒരു ട്രേഡ് യൂണിയന്‍ യോഗത്തില്‍ സംസാരിക്കവെ മമത പറഞ്ഞു. കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബാനര്‍ജി അസമിലെ എന്‍ആര്‍സിയുടെ വിഷയം ഉന്നയിക്കുകയും ഒരു ഇന്ത്യക്കാരനെയും പ്രതിസന്ധിയിലാക്കരുതെന്നും പറഞ്ഞു. എന്‍ആര്‍സിയുടെ കടുത്ത വിമര്‍ശകയായ ബാനര്‍ജി, രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണിതെന്ന് ആരോപിക്കുകയും ബംഗാളില്‍ താമസിക്കുന്ന ഒരൊറ്റ വ്യക്തിയെയും സ്പര്‍ശിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.

English summary
RSS Chief Mohan Bhagawat about hindus and NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X