Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമത്തിന്‍റെ പേരില്‍ ചില മുസ്ലിങ്ങള്‍ സമുദായത്തില്‍ ഭയം സൃഷ്ടിക്കുന്നുവെന്ന് ആര്‍എസ്എസ്

ഖൊരക്പൂര്‍: പൗരത്വ നിയമഭേദഗതിയുടെ പേരില്‍ ചില മുസ്ലിങ്ങള്‍ അവരുടെ സമുദായത്തിനകത്ത് ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ആരും ഭയപ്പെടേണ്ടതില്ല. ഇന്ത്യയിലെ മുസ്ലിമുകള്‍ക്കിടയിലെ വിദ്യാസമ്പന്നരും ബുദ്ധി ജീവികളും മുന്നോട്ട് വന്ന് ഈ ഭയം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളും മുസ്ലിംങ്ങളും ഈ രാജ്യത്തെ പൗരന്‍മാരാണ്. അവര്‍ക്ക് (മുസ്ലിങ്ങള്‍ക്ക്) നിയമത്തെ കുറിച്ച് ഭയപ്പെടാന്‍ യാതൊരു കാരണവുമില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ആക്ടിവിസ്ടുകള്‍ തങ്ങളുടെ വരുമാനം സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 rss

ജനങ്ങളെ ജാതി, വര്‍ഗം എന്നിങ്ങനെ വിഭജിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന് ശാപമാണ്. സാമൂഹ്യഘടനയില്‍ തുല്യത ഉറപ്പാക്കാന്‍ ഏവരും ശ്രമിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഒരോ വ്യക്തിയും രാഷ്ട്ര നിര്‍മ്മാണത്തില്‍ ഭാഗമാവുന്നതോടെ നഷ്ടപ്പെട്ട പ്രതാപം ഇന്ത്യ വീണ്ടെടുക്കുമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.

2025 ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശാഖ സ്ഥാപിക്കുകയെന്നാണ് ആര്‍എസ്എസിന്‍റെ ലക്ഷ്യം. അഹങ്കാരം ഒഴിവാക്കി എല്ലാ പ്രവര്‍ത്തകരും സംഘടനയുടെ വിപുലീകരണത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+