കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിന്‍റെ പേരില്‍ ചില മുസ്ലിങ്ങള്‍ സമുദായത്തില്‍ ഭയം സൃഷ്ടിക്കുന്നുവെന്ന് ആര്‍എസ്എസ്

Google Oneindia Malayalam News

ഖൊരക്പൂര്‍: പൗരത്വ നിയമഭേദഗതിയുടെ പേരില്‍ ചില മുസ്ലിങ്ങള്‍ അവരുടെ സമുദായത്തിനകത്ത് ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ആരും ഭയപ്പെടേണ്ടതില്ല. ഇന്ത്യയിലെ മുസ്ലിമുകള്‍ക്കിടയിലെ വിദ്യാസമ്പന്നരും ബുദ്ധി ജീവികളും മുന്നോട്ട് വന്ന് ഈ ഭയം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വാക്കും പിന്‍വലിക്കില്ലെന്ന് പറഞ്ഞ അവതാരകന്‍ വേണു ഒടുവില്‍ സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞുഒരു വാക്കും പിന്‍വലിക്കില്ലെന്ന് പറഞ്ഞ അവതാരകന്‍ വേണു ഒടുവില്‍ സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞു

ഹിന്ദുക്കളും മുസ്ലിംങ്ങളും ഈ രാജ്യത്തെ പൗരന്‍മാരാണ്. അവര്‍ക്ക് (മുസ്ലിങ്ങള്‍ക്ക്) നിയമത്തെ കുറിച്ച് ഭയപ്പെടാന്‍ യാതൊരു കാരണവുമില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ആക്ടിവിസ്ടുകള്‍ തങ്ങളുടെ വരുമാനം സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 rss

ജനങ്ങളെ ജാതി, വര്‍ഗം എന്നിങ്ങനെ വിഭജിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന് ശാപമാണ്. സാമൂഹ്യഘടനയില്‍ തുല്യത ഉറപ്പാക്കാന്‍ ഏവരും ശ്രമിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഒരോ വ്യക്തിയും രാഷ്ട്ര നിര്‍മ്മാണത്തില്‍ ഭാഗമാവുന്നതോടെ നഷ്ടപ്പെട്ട പ്രതാപം ഇന്ത്യ വീണ്ടെടുക്കുമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ പോസ്റ്റിലേക്ക് പിണറായിയുടെ തകര്‍പ്പന്‍ ഹെഡര്‍ പറന്നിറങ്ങി; പരിഹസിച്ച് വി മുരളീധരന്‍ചെന്നിത്തലയുടെ പോസ്റ്റിലേക്ക് പിണറായിയുടെ തകര്‍പ്പന്‍ ഹെഡര്‍ പറന്നിറങ്ങി; പരിഹസിച്ച് വി മുരളീധരന്‍

2025 ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശാഖ സ്ഥാപിക്കുകയെന്നാണ് ആര്‍എസ്എസിന്‍റെ ലക്ഷ്യം. അഹങ്കാരം ഒഴിവാക്കി എല്ലാ പ്രവര്‍ത്തകരും സംഘടനയുടെ വിപുലീകരണത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചുമുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

English summary
rss chief mohan bhagwat about caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X