കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഗന്‍ ഭഗവതിന് കേന്ദ്ര സുരക്ഷ ; 60 കമാന്‍ഡോസ് അണിനിരക്കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് വിവിഐപികള്‍ക്ക് മാത്രം നല്‍കുന്ന Z+ സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു. ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് മേധാവിക്ക് കോടിക്കണക്കിന് രൂപ ചെലവുവരുന്ന സുരക്ഷയൊരുക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

മോഹന്‍ ഭഗവത് താമസിക്കുന്ന ആര്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്സിലും അദ്ദേഹം യാത്ര ചെയ്യുന്നിടത്തുമെല്ലാം ഇനിമുതല്‍ സെന്‍ട്രല്‍ ഇന്‍ഡുസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ(സിഐഎസ്എഫ്) സുരക്ഷ ലഭിക്കും. എകെ 47 പോലുള്ള അത്യാധുനിക തോക്കുകളുമായി 60 ഓളം കമാഡോകളാണ് മോഹന്‍ ഭഗവതിന് സുരക്ഷയൊരുക്കുക.

mohan-bhagwat

നിലവില്‍ മഹാരാഷ്ട്ര പോലീസിന്റെ റിസര്‍വ് യൂണിറ്റിനാണ് ആര്‍എസ്എസ് നേതാവിന്റെ സുരക്ഷാ ചുമതല. അടുത്ത ദിവസം തന്നെ സിഐഎസ്എഫ് ഇവരില്‍ നിന്നും ജോലി ഏറ്റെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച അനുമതി നല്‍കിക്കഴിഞ്ഞതായി ആര്‍എസ്എസ് വൃത്തങ്ങളും സൂചിപ്പിച്ചു.

ബിജെപി പ്രസിഡന്റ് അമിത് ഷാ അടക്കമുള്ള സര്‍ക്കാരുമായി ബന്ധമില്ലാത്ത രാഷ്ട്രീയക്കാര്‍ക്ക് ഇസെന്‍ പ്ലസ് സുരക്ഷ നിലവില്‍ നല്‍കുന്നുണ്ട്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള സുരക്ഷ നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം വ്യാപകമാണ്.

English summary
RSS chief Mohan Bhagwat gets 'Z+' VVIP security cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X