കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ വീട്ടില്‍; പഴയ തൃണമൂല്‍ നേതാവ്

Google Oneindia Malayalam News

മുംബൈ: പ്രശസ്ത നടനും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ വീട്ടില്‍ ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം. മുംബൈയിലെ നടന്റെ വസതിയില്‍ ഇന്ന് രാവിലെയാണ് ഭാഗവത് എത്തിയത്. രാഷ്ട്രീയപരമായി ഈ കൂടിക്കാഴ്ചയെ കാണരുതെന്ന് മിഥുന്‍ ചക്രവര്‍ത്തി പിന്നീട് പ്രതികരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രശസ്ത നടനാണ് മിഥുന്‍ ചക്രവര്‍ത്തി. ലക്ഷക്കണക്കിന് ആരാധകരുള്ള നടന്‍ കൂടിയാണ് ഇദ്ദേഹം.

m

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് ആര്‍എസ്എസ് നേതാവ് അദ്ദേഹത്തെ കാണാനെത്തിയത്. അതുകൊണ്ടുതന്നെയാണ് കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നതും. മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേരുമെന്നും ബംഗാളില്‍ തൃണമൂലിനെതിരെ പ്രവര്‍ത്തിക്കുമെന്നും സൂചനകള്‍ വന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതാണ്; വെളിപ്പെടുത്തി പികെ കൃഷ്ണദാസ്നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതാണ്; വെളിപ്പെടുത്തി പികെ കൃഷ്ണദാസ്

ആര്‍എസ്എസ് നേതാവുമായി തനിക്ക് ആത്മീയമായ ഒരു ബന്ധമുണ്ട്. നേരത്തെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി താന്‍ കാണാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ വച്ച് കണ്ടു. മുംബൈയില്‍ വരുമ്പോള്‍ തന്റെ വീട്ടില്‍ വരണം എന്ന് ക്ഷണിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ കൂടിക്കാഴ്ച എന്നും മിഥുന്‍ ചക്രവര്‍ത്തി വിശദീകരിച്ചു.

അരൂരില്‍ കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും, പ്രഖ്യാപിച്ച് രമേശ് ചെന്നിത്തലഅരൂരില്‍ കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും, പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ സജീവമായിരുന്ന മിഥുന്‍ ചക്രവര്‍ത്തി രാജ്യസഭാംഗവുമായിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2016ലാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന വിധത്തിലും അടുത്തിടെ പ്രചാരണങ്ങള്‍ നടന്നിരുന്നു.

കുഞ്ഞാലിക്കുട്ടിക്ക് പകരം സമദാനി ലോക്‌സഭയിലേക്ക്; പ്രമുഖരുടെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ ധാരണകുഞ്ഞാലിക്കുട്ടിക്ക് പകരം സമദാനി ലോക്‌സഭയിലേക്ക്; പ്രമുഖരുടെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ ധാരണ

നടി ഹണി റോസിന്റെ വൈറല്‍ ചിത്രങ്ങള്‍

English summary
RSS Chief Mohan Bhagwat meets actor Mithun Chakraborty ahead of West Bengal elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X