കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം വീണ്ടും ഉന്നയിച്ച് ആര്‍എസ്എസ്; ജോലി മറക്കരുതെന്ന് ഭാഗവത്, ജൂണില്‍ യോഗം

Google Oneindia Malayalam News

ദില്ലി: ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതോടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയം ആര്‍എസ്എസ് വീണ്ടും ചര്‍ച്ചയാക്കുന്നു. രാമക്ഷേത്രം നിര്‍മിക്കേണ്ടത് നമ്മുടെ ജോലിയാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഉദയ്പൂരില്‍ പറഞ്ഞു. നമ്മുടെ ജോലിയാണത്. നമ്മള്‍ തന്നെ ചെയ്യണം. ചിലര്‍ക്ക് ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. അവരത് ചെയ്യുമോ എന്ന് നോക്കുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു.

22

തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ മേഖലയില്‍ ബിജെപിയുടെ പ്രധാന വിഷയങ്ങളിലൊന്ന് രാമക്ഷേത്രമായിരുന്നു. മതകാര്യങ്ങള്‍ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു. രാമക്ഷേത്രത്തിന്റെയും മുത്തലാഖിന്റെയും പേരിലാണ് ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ യോഗി വോട്ട് ചോദിച്ചത്.

രാമക്ഷേത്ര വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ മൂന്നിന് യോഗം ചേരാന്‍ വിഎച്ച്പിയും രാമജന്മ ഭൂമി ന്യാസും തീരുമാനിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സന്യാസിമാര്‍ യോഗത്തിനെത്തുമെന്ന് വിഎച്ച്പി പറയുന്നു.

സൗദിയില്‍ നിന്ന് ദോഹയിലേക്ക് വിളിയെത്തി; അമീര്‍ മക്കയിലേക്ക് വരണം, ജിസിസി മേധാവി ഖത്തറില്‍സൗദിയില്‍ നിന്ന് ദോഹയിലേക്ക് വിളിയെത്തി; അമീര്‍ മക്കയിലേക്ക് വരണം, ജിസിസി മേധാവി ഖത്തറില്‍

രാമജന്‍മഭൂമി ന്യാസിന്റെ മേധാവി മഹന്ദ് നൃത്യ ഗോപാല്‍ ദാസിന്റെ ഒമ്പതു ദിവസം നീളുന്ന ജന്മദിനാഘോഷം നടക്കുകയാണ്. ജൂണ്‍ ഏഴ് മുതല്‍ 15 വരെയാണ് ആഘോഷം. ഇതിന്റെ അവസാന ദിനത്തില്‍ രാമക്ഷേത്രം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമ രൂപം നല്‍കും.

പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. രാമക്ഷേത്ര നിര്‍മാണം വൈകരുത് എന്നാണ് ന്യാസിന്റെ അഭിപ്രായം. നിര്‍മാണ സാമഗ്രികള്‍ നേരത്തെ ഉത്തര്‍ പ്രദേശില്‍ലെ ഫൈസാബാദില്‍ എത്തിച്ചിരുന്നു.

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷംകോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം

അയോധ്യയിലെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തര്‍ക്ക ഭൂമി മൂന്നായി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് കക്ഷികള്‍ സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഹര്‍ജി പരിഗണിച്ച കോടതി പ്രശ്‌ന പരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

എട്ട് ആഴ്ചകള്‍ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. അടുത്തിടെ ഈ സമയപരിധി ഓഗസ്റ്റ് 15വരെ നീട്ടി നില്‍കിയിട്ടുണ്ട്. മൂന്നംഗ സമിതി ഒട്ടേറെ സിറ്റിങുകളും വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകളും നടത്തിവരികയാണ്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. കേസില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

English summary
RSS Chief Mohan Bhagwat Renews Ram Temple Pitch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X