കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയോദ്ധ്യയില്‍ രാമക്ഷേത്രം മതിയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അയോധ്യയില്‍ രാമക്ഷേത്രം മാത്രം, കാവിക്കൊടിയും!

ഉഡുപ്പി: അയോദ്ധ്യയിലെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം മാത്രം മതിയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു. . ഉഡുപ്പിയില്‍ വിഎച്ച്പി സംഘടിപ്പിച്ച 'ധര്‍മ്മ സന്‍സദ്' കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു കെട്ടിടവും അവിടെ നിര്‍മ്മിക്കാന്‍ പാടില്ല.

പാറിപ്പറന്ന് പൂമ്പാറ്റ സ്വകാര്യ ബസും അടിച്ചുമാറ്റി; ശ്രീലങ്കയിലെ സ്വർണ്ണം! കഥകൾ അവസാനിക്കുന്നില്ല...പാറിപ്പറന്ന് പൂമ്പാറ്റ സ്വകാര്യ ബസും അടിച്ചുമാറ്റി; ശ്രീലങ്കയിലെ സ്വർണ്ണം! കഥകൾ അവസാനിക്കുന്നില്ല...

രാമക്ഷേത്രം നിര്‍മ്മിച്ച് കാവി കൊടി ഉയരുന്ന കാലം വിദൂരമല്ലെന്നും . മുമ്പ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത്, അതേ ആകൃതിയില്‍ തന്നെ രാമജന്മഭൂമിയിലെ കല്ലുകൊണ്ട് രാമക്ഷേത്രം പണിയണമെന്നും. പൊതുജനങ്ങളെ ബോധവാന്മാരാക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

mohanbhagwat

ഉഡുപ്പിയില്‍ രാജ്യത്തിന്റെ വിവധ ഭാഗത്ത് നിന്നുള്ള ഹിന്ദു സന്യാസിമാര്‍. മഠാധിപതിമാര്‍, വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അടങ്ങുന്ന 2000 പേരാണ് 'ധര്‍മ്മ സന്‍സദ്' കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരും‍ കണ്‍വെന്‍ഷനില്‍ പങ്കെടുചേരും.

വിചാരണയിൽ മഞ്ജു വാര്യർ നേരിടുക ഈ പ്രധാന ചോദ്യം.. ഉത്തരം ദിലീപിന് എതിരായാൽ.. പോലീസിന്റെ മരണക്കുരുക്ക്വിചാരണയിൽ മഞ്ജു വാര്യർ നേരിടുക ഈ പ്രധാന ചോദ്യം.. ഉത്തരം ദിലീപിന് എതിരായാൽ.. പോലീസിന്റെ മരണക്കുരുക്ക്

നമ്മുടെ ലക്ഷ്യം വളരെ അടുത്താണെന്നും വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര നിര്‍മ്മാണവും, മത പരിവര്‍ത്തന വിഷയവും, ഗോ സംരക്ഷണവും മൂന്ന് ദിവസത്തെ ധര്‍മ്മ സന്‍സാദില്‍ ചര്‍ച്ചചെയ്യും. പശുക്കളെ സംരക്ഷിക്കണമെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്ത് ഗോവധം നിരോധിച്ചില്ലെങ്കില്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

English summary
rss chief mohan bhagwat says to build ram temple on ayodya rama janma bhoomi. he said this in the convention conducted by vhp in uduppi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X