ഇന്ത്യ ഹിന്ദു രാഷ്ട്രം, എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്. അതുപോലെ ഹിന്ദുക്കള്‍ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ മറാത്തി പത്രമായ തരുണ്‍ ഭാരതിന്റെ പ്രസാധകരായ ശ്രീ നര്‍കേസരി പ്രകാശ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ചടങ്ങില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവരും ഉണ്ടായിരുന്നു. ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. എന്നാല്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ മടിയാണെന്നും ഭാഗവത് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണെന്നത് വസ്തുതയാണ്. ആശയപരമായി എല്ലാ ഭാരതീയനും ഹിന്ദുക്കളാണ്. ഹിന്ദുക്കളെന്ന് പറഞ്ഞാല്‍ അതില്‍ രാജ്യത്തുള്ള എല്ലാവരും വരും.

ഹിന്ദു സംസ്‌കാരം, ഹിന്ദുക്കളായ പൂര്‍വികര്‍, ഹിന്ദു ഭൂമി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ആര്‍എസ്എസ് അധ്യക്ഷന്‍ പറഞ്ഞു. ഈ സത്യത്തെ ചിലര്‍ മാത്രമാണ് അംഗീകരിക്കുന്നത്. ചിലര്‍ക്ക് സത്യമെന്താണെന്ന് അറിയില്ല. മറ്റ് ചിലരാകട്ടെ സത്യത്തെ മനപ്പൂര്‍വം മറക്കുകയാണെന്നും ഭാഗവത് പറഞ്ഞു. അതേസമയം ഇന്ത്യയെ ലോകശക്തിയായി മാറ്റാനും, രാഷ്ട്രത്തെ വളര്‍ത്തിയെടുക്കാനും മാധ്യമങ്ങള്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കണം. പ്രത്യയശാസ്ത്രം നിലനിര്‍ത്തി കൊണ്ട് തന്നെ വസ്തുതകളായിരിക്കണം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ലോകത്ത് ഇന്ന് സസൂക്ഷ്മി വീക്ഷിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇന്ത്യയുടേത്. ഈ പ്രത്യയശാസ്ത്രത്തിന് ബദല്‍ ഇല്ലെന്നും ഭാഗവത് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തില്‍ ഊന്നിയുള്ള കുടുംബ മൂല്യങ്ങളെയും അച്ചടക്കത്തെയുമാണ് രാജ്യം പിന്തുടരേണ്ടതെന്നും ഭാഗവത് പറഞ്ഞു. അതേസമയം ആര്‍എസ്എസ് അധ്യക്ഷന്റെ പരാമര്‍ശത്തിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ രംഗത്തെത്തി. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ട്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ഭാഗവതിന്റെ പരാമര്‍ശം തെറ്റാണ്. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ട്രമായിരുന്നില്ല. ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രമാണെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. നമ്മുടെ ഭരണഘടന,മതേതര രാഷ്ട്രം എന്ന കാഴ്ച്ചപ്പാടിനെ മുന്‍നിര്‍ത്തിയാണ് ഉള്ളത്. ഇന്ത്യയിലുള്ള എല്ലാവരും ഇന്ത്യക്കാരാണ്. നമ്മുടെ ഭരണഘടന എല്ലാ മതങ്ങളെയും പ്രതിനിധീകരിക്കുന്നതാണ്. അതുപോലെ എല്ലാ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും, വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണെന്നും മൗര്യ പറഞ്ഞു.












Click it and Unblock the Notifications