കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രാഷ്ട്രപതി? ചര്‍ച്ചകള്‍ നടക്കുന്നു, ശിവസേന പറയുന്നത്

രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്. മിക്ക സംസ്ഥാനങ്ങളിലും അവര്‍ ഭരണം കൈയാളുന്ന സാഹചര്യത്തില്‍ ബിജെപി നിര്‍ദേശിക്കുന്ന വ്യക്തി തന്നെയാവും രാഷ്ട്രപതി.

  • By Ashif
Google Oneindia Malayalam News

മുംബൈ: ഹിന്ദുരാഷ്ട്രം രൂപീകരിക്കുന്നതിന് രാഷ്ട്രപതിയായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തിരഞ്ഞെടുക്കണമെന്ന് ശിവസേന. ശിവസേന എംപി സഞ്ജയ് റാവത്താണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രാഷ്ട്രപതി എന്നത് രാജ്യത്തെ പരമോന്നത പദവിയാണ്. നല്ല പ്രതിഛായ ഉള്ള വ്യക്തികളാണ് ഇത്തരം പദവികളില്‍ എത്തേണ്ടത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മോഹന്‍ ഭാഗവതിന്റെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നതെന്നും റാവത്ത് പറഞ്ഞു.

എല്ലാം പാര്‍ട്ടി തീരുമാനിക്കും

എന്നാല്‍ മോഹന്‍ ഭാഗവതിന്റെ സ്ഥാനാര്‍ഥിത്വം പിന്തുണയ്ക്കുന്ന കാര്യത്തില്‍ തനിക്ക് ഒന്നും പറയാന്‍ പറ്റില്ലെന്ന് റാവത്ത് വ്യക്തമാക്കി. അക്കാര്യം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയാണ് തീരുമാനിക്കുകയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ശിവസേന നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ പ്രധാനമന്ത്രി അത്താഴ വിരുന്നിന് ക്ഷണിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ക്ഷണിച്ചിട്ടില്ലെന്ന് ശിവസേന

ബിജെപി ഇക്കാര്യം ശരിവച്ചിരുന്നു. എന്നാല്‍ ശിവസേന നേതാക്കള്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല. രാഷ്ട്രപതിയാരാകണം എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ബിജെപി ഇതുവരെ ശിവസേനയെ ക്ഷണിച്ചിട്ടില്ലെന്ന് റാവത്ത് പറഞ്ഞു. ക്ഷണമുണ്ടായാല്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാവത്ത് പറയുന്നത് ഇങ്ങനെ

നരേന്ദ്ര മോദിയുടെ രൂപത്തില്‍ ഹിന്ദുത്വവാദിയായ നേതാവ് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിട്ടുണ്ട്. മറ്റൊരു ഹിന്ദു നേതാവായ യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയാണ്. അതിനാല്‍ ഹിന്ദു രാഷ്ട്രം സഫലമാവണമെങ്കില്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

ശിവസേനയുമായി ഉടക്കില്‍

കേന്ദ്രത്തിലും മഹാരാഷ്ട്ര സര്‍ക്കാരിലും ബിജെപിയും ശിവസേനയും സഖ്യകക്ഷികളാണ്. എന്നാല്‍ അടുത്തിടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നിട്ടുണ്ട്. തുടര്‍ന്ന് ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കാണ് മല്‍സരിച്ചത്.

ചര്‍ച്ചയിലുള്ളത് ഇവരൊക്കെ

രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്. മിക്ക സംസ്ഥാനങ്ങളിലും അവര്‍ ഭരണം കൈയാളുന്ന സാഹചര്യത്തില്‍ ബിജെപി നിര്‍ദേശിക്കുന്ന വ്യക്തി തന്നെയാവും രാഷ്ട്രപതി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Rashtriya Swayamsevak Sangh chief Mohan Bhagwat will be a good choice for President to make India a ‘Hindu Rashtra’, Shiv Sena MP Sanjay Raut on Monday said. “It is the highest post in the country. Somebody with a clean image should occupy it. We have heard Mohan Bhagwat’s name is being discussed for President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X