'രണ്ടല്ല, കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം'; ജനസംഖ്യാ നിയന്ത്രണത്തിനെതിരെ മോഹന്‍ ഭാഗവത്
നാഗ്പൂര്‍: ജനംസഖ്യാ നിയന്ത്രണത്തിനെതിരെ ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യ കുറയുന്നത് തടയാന്‍ ഓരോ കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനംസംഖ്യാ ശാസ്ത്രത്തെ ഉദ്ധരിച്ച് നാഗ്പൂരില്‍ ആിയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ് എന്നും ആധുനിക ജനസംഖ്യാ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു സമൂഹത്തിലെ ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കില്‍ താഴെയാകുമ്പോള്‍ ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു എന്നാണ് എന്നും ഭാഗവത് ചൂണ്ടിക്കാട്ടി. ജനസംഖ്യ അപ്രത്യക്ഷമാകാന്‍ ബാഹ്യ ഭീഷണികള്‍ ആവശ്യമില്ല എന്നും അത് സ്വയം അപ്രത്യക്ഷമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

ഇക്കാരണം കൊണ്ട് പല ഭാഷകളും സമൂഹങ്ങളും ഇല്ലാതായി എന്നും അതിനാല്‍, നമ്മുടെ ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കില്‍ താഴെയാകരുത് എന്നും ഭാഗവത് ആവശ്യപ്പെട്ടു. ''നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ നയം 1998-ലോ 2002-ലോ രൂപപ്പെടുത്തിയതാണ്. ഒരു സമുദായത്തിന്റെയും ജനസംഖ്യ 2.1-ല്‍ താഴെയാകരുതെന്ന് അതില്‍ വ്യക്തമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്,' അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസംഖ്യാ ശാസ്ത്രമനുസരിച്ച് ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അതേസമയം ആര് എസ് എസ് മേധാവിയുടെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ബിജെപിയും ആര്‍എസ്എസും ആദ്യം സ്വന്തം വൈരുദ്ധ്യങ്ങള്‍ പരിഹരിക്കണം എന്ന് ആര് ജെ ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പരിഹസിച്ചു.
''ബി ജെ പി നേതാക്കള്‍ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ആര് എസ് എസ് മേധാവി കൂടുതല്‍ കുട്ടികള്‍ വേണം എന്ന് പറയുന്നു. ആദ്യം ബി ജെ പിയും ആര് എസ് എസും അവരുടെ വൈരുധ്യങ്ങള്‍ പരിഹരിക്കട്ടെ,' അദ്ദേഹം പറഞ്ഞു. എന്‍ ഡി എ സഖ്യകക്ഷിയായ ജെഡിയുവും ഭാഗവതിന്റെ പ്രതികരണത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
''ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ്, ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് പതിവായി സംസാരിക്കുന്ന ബിജെപി നേതാക്കളുമായി ആര്‍എസ്എസ് മേധാവി കൂടിയാലോചിക്കണം എന്നും ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications