കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാലല്ല, മൂത്രവും ചാണകവും അതാണ് ബെസ്റ്റ്'; ആര്‍എസ്എസ് തലവന് ഡിലിറ്റ് ബിരുദം, കേട്ടാല്‍ ഞെട്ടും

പാലിനേക്കാള്‍ ഗോശാലുകളുടെ സാമ്പത്തിക വശമുള്ളത് പശുമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഉത്പന്നങ്ങളിലാണെന്ന് കാണിച്ചുതന്നയാളാണ് മോഹന്‍ ഭഗവത്തെന്ന് യൂണിവേഴ്‌സിറ്റി പറയുന്നു.

  • By Akshay
Google Oneindia Malayalam News

മുംബൈ: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗതിന് മഹാരാഷ്ട്ര ആനിമല്‍ ആന്റ് ഫിഷറി സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം. 'ഗോ ശാസ്ത്ര'ത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് ഡിലിറ്റ് ബിരുദം നല്‍കിയത്. മാര്‍ച്ച് ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഡിലിറ്റ് ബിരുദം സമ്മാനിക്കും.

പാലിനേക്കാള്‍ ഗോശാലുകളുടെ സാമ്പത്തിക വശമുള്ളത് പശുമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഉത്പന്നങ്ങളിലാണെന്ന് കാണിച്ചുതന്നയാളാണ് മോഹന്‍ ഭഗവത്തെന്ന് യൂണിവേഴ്‌സിറ്റി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിരുദദാന പരിപാടിയില്‍ സംബന്ധിക്കും. നാഗ്പൂരിലെ വെറ്റിനറി കോളേജില്‍ നിന്നും ബിരുദം നേടിയിട്ടുള്ള ആളാണ് ഭഗവത്.

 ഡിലിറ്റി ബിരുദം

ഡിലിറ്റി ബിരുദം

മേഖലയ്ക്കുള്ള മോഹന്‍ജിയുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഡിലിറ്റി ബിരുദം നല്‍കണമെന്ന് ശുപാര്‍ശ ലഭിച്ചിരുന്നു. വിവധി കമ്മിറ്റികളുടെ സമ്മതത്തോടെയാണ് ഡിലിറ്റ് നല്‍കാനുള്ള തീരുമാനമെന്ന് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി മഹാദിയോ ജാന്‍കര്‍ പറഞ്ഞു.

 മോഹന്‍ ഭഗവത്

മോഹന്‍ ഭഗവത്

നാഗ്പൂരിലെ വെറ്റിനറി കോളേജിന് പ്രചോദനം നല്‍കുന്ന മാര്‍ഗദര്‍ശിയാണ് മോഹന്‍ ഭഗവത്തെന്നും മന്ത്രി പറഞ്ഞു.

 യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍

പാലിനേക്കാള്‍ മികച്ചത് പശുമൂത്രവും ചാണകവുമാണെന്ന് സ്ഥാപിക്കുന്നതില്‍ ആര്‍എസ്എസ് തലവന്‍ വിജയിച്ചുവെന്നാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എകെ മിശ്രയുടെ പ്രതികരണം. മോഹന്‍ജി നിരവധി ഗോശാലകള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധഗുണത്തെ കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ യരുങ്ങിയിരുന്നു. ഗ്രാമവികസന സാങ്കേതിക വിദ്യാ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാകും പരീക്ഷണങ്ങള്‍ നടത്തുകയെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat will be conferred with the degree of Doctor of Letters (D. Litt.) by Maharashtra Animal and Fishery Sciences University, Nagpur, for showing that the economy of gau shalas (cow shelters) is not based on milk but products derived from cow urine and dung.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X