ആര്‍എസ്എസ് വത്കരണം; രാജസ്ഥാന്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കാവി യൂണിഫോം
ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ യോണിഫോം കളര്‍ നിശ്ചയിച്ചത് വിവാദമാകുന്നു. സംഘ്പരിവാറിന്റെ ഔദ്യോഗക നിറമായ കാവിയിലാണ് പുതിയ യൂണിഫോം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍എസ്എസ്സിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നിറം നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ട്രൈസറോ ഷോര്‍ട്‌സോ ആണ് ആണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ചൂരിദാറോ ഉടുപ്പോ പെണ്‍കുട്ടികള്‍ക്കും അണിയാം. വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 1997 മുതല്‍ സ്‌കൂളുകളില്‍ സംസ്ഥാനത്തെ 67,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നീലയും ഖാക്കിയും ചേര്‍ന്ന വസ്ത്രമായിരുന്നു ഉപയോഗത്തിലിരുന്നത്.

ലൈറ്റും ഡാര്‍ക്കും ചേര്‍ന്ന ബ്രൗണ്‍ കളറാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഉത്തരവിന്റെ കോപ്പി എല്ലാ സ്‌കൂളുകള്‍ക്കും അയച്ചതായി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. നേരത്തെ ചരിത്ര പുസ്തകത്തില്‍ ഹിന്ദു അനുകൂലമായ മാറ്റം വരുത്തിയതിന് ബിജെപി സര്‍ക്കാര്‍ ഏറെ വിവാദത്തിനിടയാക്കിയിരുന്നു. പുതിയ തീരുമാനം കൂടി പുറത്തുവന്നതോടെ പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications