കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയി മഹാത്മാഗാന്ധി, മോദി നേതാജി: ആര്‍എസ്എസ്

Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മഹാത്മാ ഗാന്ധിയെയും നരേന്ദ്ര മോദി സുഭാഷ് ചന്ദ്ര ബോസിനെയും പോലെയെന്ന് ആര്‍ എസ് എസ്. രാഷ്ട്രീയ സ്വയം സേവക് സംഘം നേതാവായ ഇന്ദ്രേഷ് കുമാറാണ് ഈ താരതമ്യവുമായി രംഗത്ത് വന്നത്. സി എന്‍ എന്‍ - ഐ ബി എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ എസ് എസിനെ വര്‍ഗീയ സംഘടന എന്ന് വിളിക്കുന്നതിലുള്ള അതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തി. വിഡ്ഡികളായ രാഷ്ട്രീയ എതിരാളികളാണ് തങ്ങളെ വര്‍ഗീയവാദികള്‍ എന്ന് വിളിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ബി ജെ പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍ എസ് എസും ഏര്‍പ്പെട്ടതായി അദ്ദേഹം സമ്മതിച്ചു. 100 ശതമാനം വോട്ടിംഗ് ഉറപ്പാക്കാനാണ് ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നത്.

indresh-kumar

ക്യാംപെയ്‌നിംഗിന്റെ മുഖം അമിത് ഷാ ആണെങ്കിലും ആര്‍ എസ് എസ് ഗ്രൗണ്ട് ലെവലില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്. തീവ്രമായ ആശയങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ പരാമര്‍ശിച്ചുകൊണ്ട് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ അദ്വാനിക്ക് എതിര്‍പ്പുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണ്.

നരേന്ദ്ര മോദിയുടെ വ്യക്തിജീവിതവും ദിഗ് വിജയ സിംഗിന്റെ പ്രണയബന്ധവും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. മോദി ഒരു യോഗിയാണ്. എന്നാല്‍ ദിഗ് വിജയ സിംഗാകട്ടെ ഭോഗിയും. മാധ്യമപ്രവര്‍ത്തകയായ അമൃത റായിയുമായി സിംഗിന്റെ പ്രണയബന്ധം അടുത്തിടെ പുറത്തായിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ട്.

English summary
RSS compares Modi to Subhash Chandra Bose, Vajpayee to Mahatma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X