ത്രിവര്‍ണ്ണപതാകയുടെ സ്ഥാനത്ത് ആര്‍എസ്എസ് കൊടി ഉയര്‍ത്തേണ്ടെന്ന് ലാലുപ്രസാദ്
പാറ്റ്‌ന: ദേശീയ പതാകയുടെ സ്ഥാനത്ത് ആര്‍എസ്എസ് പതാക ഉയര്‍ത്താനുള്ള ശ്രമം ശക്തമായി എതിര്‍ക്കുമെ്‌ന് ലാലു പ്രസാദ് യാദവ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹീനമായ പദ്ധതിയെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഗ്രാമത്തിലേക്ക് അയക്കുമെന്നും ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു.
ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ഗോള്‍വാര്‍ക്കറിന്റെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയമായെന്നും ലാലു പ്രസാദ് വ്യക്തമാക്കി. മോദി സര്‍ക്കാര്‍ കള്ളപ്പണം വെലുപ്പിക്കാന്‍ ആളുകളെം സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയതിനെ കുറിച്ചും ജമ്മു കശ്മീര്‍ വിഗടനവാദികളെ അനുകൂലിച്ച് മുദ്രാവാക്യം വിലിച്ച സംഭവത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മോദി ഭരത്തില്‍ എത്തുന്നതിനു മുമ്പ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മോദിയുടെ ഭരണകാലത്താണ് ഇതൊക്കെ സംബവിച്ചതെന്നും ലാലു കുറ്റപ്പെടുത്തി.
ബിജെപിയും ആര്‍എസ്എസും ദളിത, ന്യൂനപക്ഷ, ക്രിസ്ത്യന്‍ വിരുദ്ധ സംഘടനകളാണ്. ദേശീയ പതാകയ്ക്ക് വേണ്ടി ജനങ്ങള്‍ ത്യാഗം ചെയ്തത്. ഇപ്പോള്‍ ത്രിവര്‍ണ്ണ പതാകയുടെ സ്ഥാനത്ത് ആര്‍എസ്എസിന്റെ പതാകയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ആര്‍ജെഡി ഇതിനു സമ്മതിക്കില്ലെന്നും ലാലു പറഞ്ഞു.












Click it and Unblock the Notifications