കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജെഎന്‍യുവിന്‍റെ ഡിഎന്‍എ ദേശവിരുദ്ധം; നവീകരിക്കാനായില്ലേങ്കില്‍ അടച്ച് പൂട്ടണം'

Google Oneindia Malayalam News

ചെന്നൈ: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയ്ക്കെതിരെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി. ജെഎന്‍യുവിന്‍റെ ഡിഎന്‍എ രാജ്യവിരുദ്ധമാണ്. ജെഎന്‍യുവിനെ നവീകരിക്കണം അല്ലേങ്കില്‍ അടച്ച് പൂട്ടണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ 50ാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരകുന്നു ഗുരുമൂര്‍ത്തി.

ജെഎൻയു രൂപീകരിച്ചതിന്‍റെ പശ്ചാത്തലം ഇന്ത്യാ വിരുദ്ധമാണ്. രാജ്യത്തെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും ആത്മീയതയെയും മൂല്യങ്ങളെയും എതിർക്കുന്നതിനായാണ് ജെഎന്‍യു രൂപീകരിച്ചത്. 1969 ൽ കോൺഗ്രസ് പിളര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ദിരാഗാന്ധിയെ പിന്തുണച്ചു. അന്ന് അവർ ഒരു അഭ്യർത്ഥന മാത്രമാണ് മുന്നോട്ടുവച്ചത്.വിദ്യാഭ്യാസ വകുപ്പ് തങ്ങള്‍ക്ക് വേണമെന്ന്.

 jnunew2

അന്ന് നൂർ ഹാസൻ വിദ്യാഭ്യാസ മന്ത്രിയായി. ജെ‌എൻ‌യു പിറവിക്ക് കാരണം നൂര്‍ ഹസനായിരുന്നു. അദ്ദേഹമായിരുന്നു അത് എങ്ങനെ പ്രവർത്തിപ്പിക്കണം, ഏത് പ്രത്യയശാസ്ത്രം ഉൾക്കൊള്ളണം എന്നതെല്ലാം തിരുമാനിച്ചത്, ഗുരുമൂര്‍ത്തി പറഞ്ഞു. കോണ്‍ഗ്രസിനെതിരേയും ജെഎന്‍യു തിരിഞ്ഞിരുന്നു.

Recommended Video

cmsvideo
ജെഎന്‍യുവില്‍ ആക്രമണം നടത്തിയ എബിവിപിയുടെ കുറ്റസമ്മതം

ഇപ്പോള്‍ മാത്രമല്ല 1982 ലും ജെഎന്‍യു രാജ്യത്തിന് എതിരെ പ്രവര്‍ത്തിച്ചിരുന്നു. അന്ന് പോലീസ് ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. 43 ദിവസമാണ് സര്‍വ്വകലാശാല അടച്ചത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മാത്രമല്ല ഇതൊന്നും നടക്കുന്നത്. ജെഎന്‍യുവിന്‍റെ ഡിഎന്‍എ അടിസ്ഥാനപരമായി രാജ്യവിരുദ്ദമാണ്. ഒന്നുകില്‍ ജെഎന്‍യു നവീകരിക്കണം. അല്ലേങ്കില്‍ അടച്ചുപൂട്ടണം, തുഗ്ലക് ആഴ്ചപതിപ്പിന്‍റെ എഡിറ്റര്‍ കൂടിയായ ഗുരുമൂര്‍ത്തി പറഞ്ഞു.

English summary
RSS ideologue Swaminathan Gurumurthy against JNU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X