കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെ കൊലയാളിയാണ്, രക്തസാക്ഷി ദിനം ആചരിക്കരുതെന്ന് ആര്‍എസ്എസ്

  • By Sruthi K M
Google Oneindia Malayalam News

നാഗ്പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയുടെ മരണവാര്‍ഷികം ആചരിക്കരുതെന്ന് ആര്‍എസ്എസ്. നാഥുറാം ഗോഡ്‌സെ കൊലയാളിയാണെന്ന് ആര്‍എസ്എസ് നേതാവ് എം.ജി വൈദ്യ വ്യക്തമാക്കുന്നു. ഹിന്ദു മഹാസഭ, ഹിന്ദു സേന, മഹാറാണ പ്രതാപ് ബറ്റാലിയന്‍ തുടങ്ങിയ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് എം.ജി വൈദ്യ രംഗത്തെത്തിയത്.

ഗോഡ്‌സെയെ ഒരു വീരനായകനായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. നാഥുറാം ഗോഡ്‌സെയുടെ രക്തസാക്ഷി ദിനം ആചരിക്കുമെന്ന് ഹിന്ദു മഹാസഭ, ഹിന്ദു സേന, മഹാറാണ പ്രതാപ് ബറ്റാലിയന്‍ എന്നീ സംഘടനങ്ങള്‍ പറഞ്ഞിരുന്നു.

rss-m-g--vaidya

മഹാത്മാവിനെ കൊന്നയാളുടെ 66ാം മരണവാര്‍ഷികം ശൈര്യ ദിവസമായി ആചരിക്കുന്നതിനോട് എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളെ ആശയം കൊണ്ട് നേരിടണമെന്നും വൈദ്യ അഭിപ്രായപ്പെട്ടു.

ആശയങ്ങളോട് എതിര്‍പ്പ് കാണിച്ച് വ്യക്തികളെ ഇല്ലാതാക്കുന്ന മാര്‍ഗമായിരുന്നു ഗോഡ്‌സെയുടെ. അതുകൊണ്ടു തന്നെ നാഥുറാം ഗോഡ്സെയുടെ ചരമവാര്‍ഷികം ആചരിക്കേണ്ടതില്ലെന്നും വൈദ്യ പറയുന്നു. ഗോഡ്‌സെ ഹിന്ദുത്വത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും വൈദ്യ വ്യക്തമാക്കി.

English summary
RSS ideologue M.G. Vaidya said Mahatma Gandhi's assassin Nathuram Godse was no hero and criticised the Hindu Mahasabha, Hindu Sena and Maharana Pratap Battalion for commemorating the former's 66th death anniversary as 'Shaurya Diwas'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X